കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരണം ; ജാഗ്രതാ നിർദേശം

ഇന്ന് പുലര്‍ച്ചെ മരിച്ച 12 വയസ്സുകാരന് നിപ ബാധ തന്നെയെന്ന് സ്ഥിരീകരിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.കോഴിക്കോട്ടേയ്ക്കുള്ള യാത്രാ മദ്ധ്യേ തൃശ്ശൂരില്‍ വച്ച്‌ മാധ്യമങ്ങളെ കാണവെയാണ് ആരോഗ്യമന്ത്രി രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി വൈകിയാണ് പൂനെ എന്‍ഐവിയില്‍ നിന്നും നിപ പൊസിറ്റീവ് എന്ന് സ്ഥികരിക്കുന്നത്. മുന്ന് സാംപിളുകളും പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിയുടെ മരണവും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു.

12 വയസ്സുകാരന് നിപ പൊസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ തന്നെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. കോഴിക്കോട്ട് നിന്നുള്ള മന്ത്രമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരും യോഗത്തില്‍ പങ്കാളിയായി. നിലവില്‍ സാഹചര്യം വിലയിരുത്തുകയാണ്. നിലവില്‍ രോഗ ബാധ നേരിയാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. സമ്ബര്‍ക്കം ഉള്ളവരെ കണ്ടൊനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചികില്‍സയ്ക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയാണ്. രാത്രി തന്നെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി വ്യക്കമാക്കി.
കുട്ടിയുടെ സമ്ബര്‍ക്ക പട്ടിക നീളാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടിയെ മൂന്ന് ആശുത്രികളില്‍ ചികില്‍സയ്ക്ക് വിധേയനായിട്ടുണ്ട്. സമ്ബക്ക പട്ടികയില്‍ കുട്ടിയുടെ നാട്ടിലെ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. അവരെ നീരീക്ഷിക്കും. അതീവ ജാഗ്രതയോടെ മുന്നോട്ട് പോവുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ചികില്‍സയ്ക്കായി പ്രത്യേക ബ്ലോക്ക് നീക്കിവയ്ക്കും. ലാബ് ഉള്‍പ്പെടെ ഒരുക്കും.

മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ആണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നും വിദഗ്ദരെ ഉള്‍പ്പെടെ ജില്ലയിലേക്ക് നിയോഗിക്കും എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പഠനത്തിന് വിധേയമാക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിദഗ്ദ ചികില്‍സയ്ക്കായി ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെ സജ്ജീകരിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെ ആയിരുന്നു നിപ വൈറസ് ബാധ സംശയിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 12 കാരന്‍ ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു കുട്ടി. സെപ്തംബര്‍ ഒന്നാണ് കുട്ടിയെ പനിയുള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്ത, കൊവിഡ് ബാധിതനായിരുന്നു കുട്ടി. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്.

Related posts

Leave a Comment