Connect with us
48 birthday
top banner (1)

Kerala

കേരള എൻ. ജി .ഒ അസോസിയേഷൻ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

Avatar

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരെയും സർവീസ് സംഘടനകളെയും വിശ്വാസത്തിൽ എടുത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എം . എം. ഹസ്സൻ. സർവീസ് സംഘടനകളുടെ പുരോഗമനപരമായ നിലപാടുകൾക്ക് അദ്ദേഹം എന്നും പിന്തുണ നൽകിയിരുന്നു എന്നും ഹസൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അധ്യാപക ഭവനിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
ജനപക്ഷ നിലപാടുകളായിരുന്നു ഉമ്മൻചാണ്ടിയുടെ ഭരണത്തിൻറെ മുഖമുദ്ര. ഭരണകൂടം എപ്പോഴും പാവപ്പെട്ടവന് താങ്ങും തണലുമായി നിൽക്കണം എന്ന കാഴ്ചപ്പാട് അദ്ദേഹത്തിൻറെ സവിശേഷതയായിരുന്നു. സാധാരണക്കാരുടെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല എന്ന് അദ്ദേഹം കരുതി. ഏറ്റവും താഴെത്തട്ടിൽ ഉള്ള സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകി .രളത്തിൻറെ വികസന ചരിത്രത്തിൽ സവിശേഷമായ ഒരേടായിരുന്നു ഉമ്മൻചാണ്ടി ഭരണം.വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും ഉൾപ്പെടെ വികസനത്തിന് പുതിയ പാത തുറന്ന നേതാവായിരുന്നു അദ്ദേഹം .

കേരളത്തിൻറെ സർവീസ് ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ച ശമ്പള പരിഷ്കരണങ്ങളാ യിരുന്നു ഉമ്മൻചാണ്ടി നൽകിയത്. വെയിറ്റേജ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി .ക്ലാസ് ഫോർ ജീവനക്കാർക്ക് പത്ത് ശതമാനം പ്രമോഷൻ അനുവദിച്ചു. അവരുടെ തസ്തിക പുനർനാമകരണം ചെയ്തു. ലീവ് ട്രാവൽ കൺസഷൻ അനുവദിച്ചു.
ആരോഗ്യരംഗത്ത് കേരളം ഇന്നേവരെ കൈവരിച്ച നേട്ടങ്ങൾ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
നിരവധി മെഡിക്കൽ കോളേജുകൾ, താലൂക്കുകൾ, വില്ലേജുകൾ എന്നിവ അനുവദിച്ചു.

Advertisement
inner ad

അദ്ദേഹത്തിൻറെ വിയോഗത്തിൽ ദശലക്ഷങ്ങൾ കണ്ണീരൊഴുക്കിക്കൊണ്ട് ആ വിലാപയാത്രയെ അനുഗമിച്ചത് അദ്ദേഹത്തിൻറെ ആ കാരുണ്യത്തെ തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണെന്നും ഹസൻ ചൂുണ്ടിക്കാട്ടി.

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. വിൻസെൻ്റ് എം.എൽ.എ,
എ. എം .ജാഫർ ഖാൻ, എം. ജെ. തോമസ് ഹെർബിറ്റ്, എസ്. ഉമാശങ്കർ, എ .പി. സുനിൽ, രാജേഷ് ഖന്ന, ടി.വി. രാമദാസ് ,ജെ.സുനിൽ ജോസ്, എം .പി ഷനിജ്, ബി . പ്രദീപ് കുമാർ ,സലീലകുമാരി എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.

അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured