കേരള എൻജിഒ അസോസിയേഷൻ സ്ഥാപകദിന സന്ദേശയാത്ര

തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷൻ 47-ാം വാർഷിക ദിനത്തോടനുബന്ധിച്ച് സ്ഥാപകദിന സന്ദേശ പദയാത്ര നടത്തി.1974 ഒക്ടോബർ 27 ന് രൂപീകരിക്കപ്പെട്ട കേരള എൻജിഒ അസോസിയേഷൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഭവന നിർമ്മാണ പദ്ധതി , വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങീ സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ നേടികൊടുക്കാൻ സംഘടനക്ക് കഴിഞ്ഞു.

പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന യോ​ഗം സംസ്ഥാനപ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.

എ രാജശേഖരൻ നായർ ,എപി സുനിൽ , കെകെ രാജേഷ്ഖന്ന , വി ദാമോദരൻ , എസ് അംബികകുമാരി , എസ്. സജീദ് , വി.മധു , അജിത് , വിഎസ് രാ​ഘേഷ് , വിപി വിപിൻ , കല്ലമ്പലം സനൂസി പിജി പ്രദീപ് , എസ് പ്രസന്നകുമാർ , ആർ എസ് പ്രശാന്ത് കുമമാർ , ജോർജ്ജ് ആന്റണി , എസ് വി ബിജു , ഷൈജി ഷൈൻ , ലിജു എബ്രഹാം ,ആർ എസ് പ്രദീപ് , ഡി സുനിൽകുമാർ എന്നിവർ പ്രസം​ഗിച്ചു.

Related posts

Leave a Comment