Connect with us
,KIJU

Thiruvananthapuram

മൂന്നുവർഷമായി ക്ഷാമ ബത്ത നിഷേധം; സർക്കാരിന് കോടതിയുടെ നോട്ടീസ്

Avatar

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ 2021 ജനുവരി മുതൽ കുടിശ്ശികയായ ആറ് ഗഡു ക്ഷാമബത്ത നിഷേധിക്കുന്നതിനെതിരെ കേരള എൻജിഒ അസോസിയേഷൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മുമ്പാകെ കേസ് ഫയൽ ചെയ്തു. കേസ് ഓഗസ്റ്റ് രണ്ടിന് വീണ്ടും പരിഗണിക്കും. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു .

കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവനക്കാർക്ക് ക്ഷാമബത്ത ലഭിച്ചിട്ടില്ല.
എല്ലാ മേഖലകളിലും വില ക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിലും ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് സംഘടന കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് .

Advertisement
inner ad

കേരളം ഒഴികെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഗവൺമെൻറ് ക്ഷാമബത്ത പ്രഖ്യാപിക്കുന്ന അതേ സമയത്ത് തന്നെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത കുടിശ്ശികയില്ലാതെ നൽകുന്നുണ്ട് .എന്നാൽ ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് .

കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ജി എസ് ടി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്. സർക്കാരിൻറെ സേവനങ്ങൾക്കുള്ള ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. ഇന്ധനത്തിന് ഉയർന്ന നികുതിക്ക് പുറമേ സെസ് കൂടി ഈടാക്കുന്നുണ്ട്. റവന്യൂ വരുമാനം കുത്തനെ ഉയർന്നിട്ടും ക്ഷാമബത്ത അനുവദിക്കാത്തതിൽ ജീവനക്കാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. ജീവിത ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ ക്ഷാമബത്തയിൽ വർദ്ധനവില്ലാതെ പിടിച്ചുനിൽക്കാൻ ആകില്ല എന്നാണ് ജീവനക്കാർ പറയുന്നത്.

Advertisement
inner ad

ക്ഷാമബത്തക്ക് പുറമേ ലീവ് സറണ്ടർ ആനുകൂല്യവും ശമ്പള പരിഷ്കരണത്തിന്റെ കുടിശികയും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ജനാധിപത്യപരമായ സമരങ്ങളെ സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് കേരള എൻജിഒ അസോസിയേഷന്റെ ഭാരവാഹികൾ അറിയിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് അനൂപ്. പി. നായർ ഹാജരായി .

ഹർജി ഫയലിൽ സ്വീകരിച്ച കോടതി ക്ഷാമബത്ത നൽകാത്തതിന്റെ കാരണം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു . കേസ് വിശദമായ വാദം കേൾക്കുന്നതിലേക്കായി ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.

Advertisement
inner ad

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Cinema

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

Published

on

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Continue Reading

Featured