ഇതിഹാസം : ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ; പ്രമോഷണൽ വീഡിയോ സോങ് റിലീസ് ചെയ്തു

നിയമസഭയിൽ തുടർച്ചയായി അഞ്ച് പതിറ്റാണ്ടുകൾ പിന്നട്ട ജനനായകന് വീക്ഷണത്തിന്റെ ആദരം.ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിലെ നാനാതുറയിൽ ഉള്ള പ്രമുഖർ എഴുതിയ അനുഭവകുറിപ്പുകൾ,അപൂർവ ചിത്രങ്ങൾ…തുടങ്ങിയവ ഉൾപ്പെടുത്തി വീക്ഷണം പുറത്തിറക്കുന്ന കോഫീ ടേബിൾ ബുക്ക്‌ “ഇതിഹാസം” ത്തിന്റെ പ്രചാരണാർത്ഥം കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അരവിന്ദ് ജി മേനോൻ സംവിധാനംചെയ്ത .സെബാസ്റ്റ്യൻ കെ ജോസ് നിർമ്മിച്ച പ്രൊമോഷണൽ വീഡിയോ “ഒരേ ഒരാൾ” റിലീസ് ചെയ്തു.
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി “ഒരേ ഒരാൾ” ഗാനത്തിന്റെ രചിതാവ് വീക്ഷണം ഡെപ്യുട്ടി ജനറൽ മാനേജർ പ്രവീൺ വി ആറിന് വീഡിയോ സിഡി നൽകി പ്രകാശനം ചെയ്തു.വീക്ഷണം ഡിജിഎം സാജൻ എസ് ബി നായർ സ്മീപം.

Related posts

Leave a Comment