Kerala
ഭരണകൂടം ജീവനക്കാരോടും അധ്യാപകരോടും പെൻഷൻകാരോടും ക്ഷമാപണം നടത്തി ബാക്കി ശമ്പളം തിരികെ നൽകണം: ചവറ ജയകുമാർ
തിരുവനന്തപുരം: അറിവ് പകർന്നു നൽകുന്ന അധ്യാപകരെയും സേവനം നൽകുന്ന ജീവനക്കാരെയും നാടിൻ്റെ പുരോഗതിക്കായി പ്രവർത്തിച്ച് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന പെൻഷൻകാരെയും കബളിപ്പിച്ച് അവരുടെ അധ്വാനത്തിന്റെ പ്രതിഫലം തട്ടിയെടുത്ത സർക്കാർ പണം തിരികെ നൽകി അവരോട് മാപ്പ് പറയണമെന്ന് സെറ്റോ ചെയർമാൻ ചവറകുമാർ ആവശ്യപ്പെട്ടു.പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിന്റെ 20 മാസത്തെ കുടിശ്ശിക രണ്ടുവർഷം കഴിഞ്ഞ് 2023, 2024 വർഷങ്ങളിൽ നൽകുമെന്ന് ഉത്തരവിറക്കിയിരുന്നു . ഈശമ്പളപരിഷ്കരണത്തിൽ തന്നെ വെയിറ്റേജ് നൽകിയില്ല.സർവീസ് വെയ്റ്റേജ് നൽകാതെ ശമ്പളം വൻതോതിൽ വെട്ടിക്കുറച്ചു. ആയിരക്കണക്കിന് രൂപയാണ് ജീവനക്കാർക്ക് നഷ്ടമുണ്ടായത് .ശമ്പള കമ്മീഷൻ നീതിപൂർവ്വകമായിട്ടല്ല റിപ്പോർട്ട് സമർപ്പിച്ചത്. മുൻകാലങ്ങളിൽ വിരമിച്ച ജഡ്ജിമാരാണ് ശമ്പള കമ്മീഷൻ ചെയർമാൻമാരായി നിയോഗിക്കപ്പെട്ടിരുന്നത്.
അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ട് ഗുണനം നടത്തി തട്ടിക്കൂട്ടിയ ശമ്പളപരിഷ്ക്കരണം ആയിരുന്നു പതിനൊന്നാം ശമ്പളപരിഷ്കരണം. നാലുവർഷമായിട്ടും ബാക്കി തുക നൽകുന്നില്ല.സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സാമ്പത്തികമായും സാമൂഹികമായും തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത് .നാലുവർഷം മുമ്പ് ചെയ്ത ജോലിയുടെ വേതന ബാക്കി നൽകാത്ത സർക്കാർ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണ്.കേന്ദ്ര ഗവൺമെൻറ് കൃത്യമായി ശമ്പള പരിഷ്ക്കരണം നൽകുന്നു.അതിൻറെ കുടിശ്ശിക തുക രൊക്കം പണമായി നൽകുന്നുമുണ്ട്. ക്ഷാമ ബത്തയും യഥാസമയം നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നു .കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള തീവെട്ടി കൊള്ള നടക്കുന്നത്.80,000 ത്തിൽ അധികം പെൻഷൻകാർ കുടിശ്ശിക കിട്ടാതെ മരണത്തിന് കീഴടങ്ങി. സാലറി ചലഞ്ചിൻ്റെ പേരിൽ നിർബന്ധപൂർവ്വം ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ ഹൈക്കോടതി ശമ്പളം സ്വത്താണെന്നും അത് ജീവനക്കാരുടെ സമ്മതമില്ലാതെ പിടിച്ചെടുക്കാൻ കഴിയില്ല എന്നും നിരീക്ഷിച്ചിരുന്നു.നാലുവർഷം മുമ്പുള്ള ശമ്പള ബാക്കി നിഷേധിക്കുന്ന സർക്കാർ പ്രൊവിഡന്റ് ഫണ്ട് വഴി ലോണായി പോലും കുടിശ്ശിക തുക ജീവനക്കാർക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മുപ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക അനുകൂല്യങ്ങളാണ് പിടിച്ചു വച്ചിരിക്കുന്നത്. ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഉൾപ്പെടെ 12 ലക്ഷം കുടുംബങ്ങളെയാണ് സർക്കാർ തെരുവാധാരം ആക്കിയിരിക്കുന്നത്.
അഞ്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം വൈകിപ്പിച്ചു എന്ന് മാത്രമല്ല അതിൻറെ അനുകൂല്യങ്ങൾ നാല് തവണകളായി വിതരണം ചെയ്യുമെന്നായിരുന്നു ശമ്പള പരിഷ്ക്കരണ ഉത്തരവിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നത്. ആ ഉത്തരവ് പ്രകാരം 2023,2024 വർഷങ്ങളിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നാല് തുല്യ ഗഡുക്കളായി ശമ്പള പരിഷ്കരണ കുടിശ്ശിക തുക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കു മെന്നായിരുന്നു ഉത്തരവിറക്കിയത്.എന്നാൽ ഒന്നാം ഗഡു തിരികെ ലഭിക്കും എന്ന് പറഞ്ഞിരുന്ന തീയതിയിൽ പിഎഫ്എൽ നിന്നും തുക പിൻവലിക്കാൻ പോയ ജീവനക്കാർക്ക് ആ തുക സർക്കാർ പി എഫിൽ ലയിപ്പിച്ചിട്ടില്ല എന്ന മറുപടിയാണ് അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ നിന്നും ലഭിച്ചത് .ഒരു ഭരണകൂടം എത്രത്തോളം വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്.ഇപ്പോൾ രണ്ടാം ഗഡു ലയിപ്പിക്കാനുള്ള തീയതിയായപ്പോൾ അത് അനന്തമായി നീട്ടുന്ന തരത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.സർക്കാർ ജീവനക്കാർക്ക് മാത്രമല്ല സർവീസിൽ നിന്നും പെൻഷൻ പറ്റിയവർക്കുള്ള അരിയർത്തുകയും ഇതേവരെ നൽകിയിട്ടില്ല. മരുന്നു വാങ്ങാൻ കാശില്ലാതെ ചികിത്സാക്കായി ആശുപത്രിയിൽ പോകാൻ കഴിയാതെ 80,000 ത്തോളം പെൻഷൻകാരാണ് കുടിശ്ശിക കിട്ടാതെ മരിച്ചു വീണത് .അവരുടെ കണ്ണീരു വീണ നനഞ്ഞ ഓർമ്മകളിൽ ഇന്നും അവരുടെ ആശ്രിതർ ദുരിതക്കയങ്ങളിൽ കഴിയുന്നത്.ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയിനത്തിൽ മാത്രമല്ല ക്ഷാമബത്ത കുടിശ്ശിക ഇനത്തിലും ഈ സർക്കാർ വഞ്ചനയും നിഷേധാത്മക നിലപാടും തുടരുകയാണ്.വിലക്കയറ്റം സർവ്വ സീമകളും ലംഘിച്ചു ഉയരുന്ന ഈ കാലഘട്ടത്തിൽ 2019 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പളത്തിൽ 2023 അവസാനത്തിലും ജീവിക്കേണ്ട ദയനീയ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർ. മറ്റു യാതൊരു വരുമാനവും ഇല്ലാതെ ശമ്പളം കൊണ്ടുമാത്രം ജീവിക്കുന്ന സർക്കാർ ജീവനക്കാരും അവരുടെ കുടുംബവും ഇന്ന് വലിയ കടക്കണിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചെലവിനുമായി ബാങ്കുകളിൽ നിന്നും ലോൺ എടുക്കേണ്ട ഗതികേടിലാണ്.സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ അവതരിപ്പിച്ച മെഡിസെപ്പ് ആകട്ടെ ആവശ്യത്തിന് ആശുപത്രികളും ചികിത്സയും ഇല്ലാതെ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയിലാണ് .പല പ്രമുഖ ആശുപത്രികളും മെഡിസെപ്പിന്റെ ഭാഗമാകാൻ വിസമ്മതിക്കുകയാണ്. അത് മാത്രമല്ല ചികിത്സ നൽകിയതിന്റെ പേരിൻറെ തുക ലഭിക്കാത്തതുകൊണ്ട് പല ആശുപത്രികളും ഈ പദ്ധതിയിൽ ആൾക്കാരെ ചികിത്സിക്കില്ല എന്ന് പറയുന്ന അവസ്ഥയിലാണ്. ജീവനക്കാരന്റെ പണംകൊണ്ട് നടത്തുന്ന മെഡിസെപ്പ് പദ്ധതി സർക്കാരിന്റെ പദ്ധതിയാണെന്ന് പേരിൽ നടിക്കുന്നവർ ആവശ്യത്തിന് ചികിത്സ ഉറപ്പാക്കാൻ തയ്യാറാവണം.ഈ സാഹചര്യത്തിലും ഭരണപക്ഷ സംഘടനക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിലും പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവർ ഇപ്പോൾ കലാകായിക മത്സരങ്ങൾക്ക് ഇറങ്ങി ജീവനക്കാരെ പരിഹസിക്കുന്ന സാഹചര്യമാണ്.
ജീവനക്കാർക്ക് കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ അനുകൂല്യം മരവിപ്പിച്ചിട്ട് നാലു വർഷമായി .അതിൽ പിഎഫിൽ ലയിപ്പിക്കും എന്ന് ഉത്തരവിട്ട അനുകൂല്യങ്ങൾ എന്ന് ലയിപ്പിക്കും എന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അക്കൗണ്ടൻറ് ജനറൽ ഓഫീസിനെ പോലും പോലും വഞ്ചിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്.എല്ലാത്തിനും കാരണം സാമ്പത്തിക പ്രതിസന്ധി എന്ന് പറയുമ്പോഴും പിൻവാതിൽ വഴി പാർട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നതിൽ ഒരു കുറവും വരുന്നില്ല. സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്ക് പ്രകാരം തന്നെ ഏകദേശം 3 ലക്ഷത്തോളം പേർ പിൻവാതിൽ വഴി നിയമനം നേടിയിട്ടുണ്ട്. ഇവർക്ക് കൺസോളി ഡേറ്റഡ് ഫണ്ടിൽ നിന്നും ശമ്പളം ഉറപ്പാക്കാൻ സർക്കാർ ആവേശപൂർവ്വം മുന്നിട്ടിറങ്ങുന്നുണ്ട് .പക്ഷേ നിലവിലുള്ള ജീവനക്കാരുടെ കുടിശികയായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് .ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം. ജീവനക്കാർക്ക് നൽകാൻ പണമില്ല ബില്ലുകൾ മാറാനായി പണമില്ല എന്നൊക്കെ ഉത്തരവിറക്കുന്നവർ സർക്കാറിന്റെ പ്രചരണ പരിപാടിയായ കേരളീയത്തിനും ലോകകേരള സഭയ്ക്കും ഒക്കെ ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത് . ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലെമ്പാടും ആഞ്ഞടിക്കുകയാണ്. ഭരണപക്ഷത്തിന് സ്തുതി പാടുന്ന നിലപാടുകളിൽ നിന്നും ഇടത് സംഘടനക്കാർ പിന്തിരിയണം അവർ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്നുകൊണ്ട് യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം.അവകാശ നിഷേധത്തിനെതിരെ സെറ്റോ, യു.ടി.ഇ.എഫ് സംഘടന കളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കും.
Cinema
‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു
Kannur
പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍
കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.
പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Kerala
മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി .
ദേശവിരുദ്ധർക്ക് നേരെ എന്ത് നടപടി സ്വീകരിച്ചു. ആരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിവരം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login