‘ചേട്ടൻ ബാവ വില കുറച്ചതോടെ അനിയൻ ബാവ സമ്മർദത്തിലായി’ ; സംസ്ഥാന സർക്കാർ ഇന്ധന വിലയിലെ അധികനികുതി ഒഴിവാക്കാത്തതിൽ പ്രതിഷേധമുയരുന്നു

കൊച്ചി : കേന്ദ്രസർക്കാർ തുടർച്ചയായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരങ്ങളുടെ ഭാഗമായി ഇന്ധന വിലവർധനവിൽ കുറവ് വരുത്തിയിരിക്കുകയാണ്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്തു രൂപയും ആണ് സർക്കാർ കുറച്ചിരിക്കുന്നത്.നികുതിയിനത്തിൽ ആണ് സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാർ വില കുറച്ചതോടെ സംസ്ഥാന സർക്കാരും അധികനികുതി ഒഴിവാക്കുന്നതിന് സമ്മർദത്തിൽ ആയിരിക്കുകയാണ്.സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉടലെടുക്കുന്നത്. നരേന്ദ്രമോദിയെ ചേട്ടൻ ബാവയായും പിണറായി വിജയനെ അനിയൻബാവ യായും കണ്ടുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ നിറയുകയാണ്.ഈ ദിവസങ്ങളിൽ നിയമസഭയിൽ ഇന്ധനവില വർദ്ധനവിനെതിരെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവാൻ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നില്ല.

Related posts

Leave a Comment