കേരളാ എൻ. സി. സി ആദ്യ വനിതാ കമാന്റിങ് ഓഫീസർ മേജർ ആനന്ദവല്ലി നിര്യാതയായി

തൃശൂർ : കേരളാ എൻ സി സി ചരിത്രത്തിലെ ആദ്യ വനിതാ കമാന്റിങ് ഓഫീസറും തൃശൂർ 7 കേരളാ ഗേൾസ് ബറ്റാലിയന്റെ സ്ഥാപക കമാന്റിങ് ഓഫീസറുമായിരുന്ന
മേജർ എം. സി. ആനന്ദവല്ലി (92) നിര്യാതയായി. സംസ്ക്കാരം നാളെ പകൽ പന്ത്രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ചെമ്പുക്കാവ് മ്യൂസിയം ക്രോസ്സ്‌ലെയ്ൻ ആരതിയിൽ പരേതനായ രാമൻകുട്ടിമേനോന്റെ ഭാര്യയാണ്. മകൾ: ദീപ. മരുമകൻ: വേണുഗോപാൽ. 1960 മുതൽ 1975 വരെ എൻ സി സി യിൽ വിവിധ തസ്തികളിൽ കേരളാ, തമിഴ്നാട് എന്നിവിടങ്ങളിൽ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. 1969 മുതൽ 1971 വരെയുള്ള കാലഘട്ടത്തിലാണ് തൃശ്ശൂരിൽ 7 കേരളാ ഗേൾസ് ബറ്റാലിയൻ സ്ഥാപിച്ച് അതിന്റെ ആദ്യ കമാന്റിങ് ഓഫീസർ ആയിരുന്നത്. ബറ്റാലിയന്റെ സുവർണ്ണ ജൂബിലീവർഷത്തിൽ അവരെ ആദരിച്ചിരുന്നു.

Related posts

Leave a Comment