സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ ; ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗൺ

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ. വരുന്ന ആഗസ്റ്റ് 29 ഞായറാഴ്ച സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക് ഡൗണായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ സംസ്ഥാനത്ത് ലോക്ക് ഡൌണില്ലായിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്.

ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്ചയിലെ വാരാന്ത്യ അവലോകനയോഗത്തിലുണ്ടായത്. ഹോംക്വാറന്‍്റൈന്‍ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാന്‍ കാരണമായി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ പലയിടത്തും വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തില്‍ അറിയിച്ചിരുന്നു.

Related posts

Leave a Comment