Connect with us
48 birthday
top banner (1)

Kerala

ശമ്പളം നിഷേധിച്ച് സിവിൽ സർവീസിനെ തകർക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നു; ചവറ ജയകുമാർ

Avatar

Published

on

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഒന്നാം തീയതി ശമ്പളം നൽകാതെ സർക്കാർ ജീവനക്കാരെ വഞ്ചിച്ച ഭരണകൂടം സിവിൽ സർവീസിന് ചരമഗീതം എഴുതാൻ തയ്യാറെടുക്കുകയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ പറഞ്ഞു. ആരോഗ്യം, ആഭ്യന്തരം, ട്രഷറി, പട്ടികജാതി വികസനം, വനം തുടങ്ങി ആദ്യ ദിനത്തിൽ ശമ്പളം വിതരണം ചെയ്യന്ന വകുപ്പുകളിലാണ് ഇന്ന് ശമ്പളം മുടങ്ങിയത്.അതിരൂക്ഷമായ വിലക്കയറ്റമാണ സംസ്ഥാനത്തുള്ളത്. പൊതുവാഹന സൗകര്യം വളരെ പരിമിതം. ഇന്ധന സെസ് മൂലം ഇരുചക്രവാഹനയാത്ര പോലും ദുസഹമായിരിക്കുന്നു. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന ഭരണകൂടം സർക്കാർ ജീവനക്കാരുടെ മേഖലയിൽ മാത്രം തടഞ്ഞു വച്ചിരിക്കുന്നത് 50000 കോടി രൂപയുടെ ശമ്പളവും അലവൻസുകളുമാണ്.
2021 ജനുവരി മുതൽ ഏഴുഗഡുക്കളിലായി 21% ക്ഷാമബത്തയാണ് കുടിശിക. അതിൽ രണ്ട് ശതമാനം ഒരു ഗഡു ഏപ്രിൽ മുതൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു എങ്കിലും പ്രതീക്ഷയ്ക്ക് വകയില്ല. 2019 ജൂലൈ പ്രാബല്യത്തിൽ നടത്തിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ അരിയർ തുക ഇതേവരെ ലഭ്യമായിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം കിട്ടിയിട്ട് 5 വർഷമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്തിനും ഏതിനും സാമ്പത്തിക പ്രതിസന്ധി എന്ന വിലപിക്കുന്ന സർക്കാർ ധൂർത്തിന് യാതൊരു കുറവും വരുത്തുന്നില്ല.
ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കുമായി ഓരോ ദിവസവും കോടികളാണ് ട്രഷറി നിയന്ത്രണം ഇല്ലാതെ അനുവദിക്കുന്നത്. കേരളത്തിൻ്റെ ജി എസ് ടി വരുമാനം ഇരട്ടിയിൽ അധികമായി വർദ്ധിച്ചിരിക്കുന്നു. മറ്റ് മേഖലകളിൽ നിന്നുള്ള വരുമാനവും കുത്തനെ കൂടിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം വഴിതിരിച്ചുവിടുന്ന ബജറ്റ് ഇതര ചെലവുകൾ ആണ് സമ്പദ് വ്യവസ്ഥയെ താറുമാറാക്കുന്നത്. ഇതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രം കൂടുതൽ കടമെടുക്കാൻ അനുവദിക്കുന്നില്ല എന്ന് പറയുന്നവർ കടമെടുത്ത പണം ചെലവഴിച്ചതിന്റെ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കാൻ തയ്യാറാകുന്നില്ല. ഒന്നാം തീയതി പെൻഷൻ ലഭിക്കേണ്ട പെൻഷൻ കാർ ദുരിതക്കയത്തിലാണ്. ആശുപത്രി ചെലവുകൾക്കും ജീവിത ചെലവുകൾക്കും അവർക്ക് മറ്റൊരു മാർഗ്ഗമില്ല. ജീവിതത്തിൻറെ സായാഹ്നത്തിൽ ആനുകൂല്യങ്ങൾ ലഭിക്കാതെ മരണമടയേണ്ടി വന്നത് 90000 ത്തോളം പെൻഷൻകാർക്കാണ്. ഒരുമാസം ജോലി ചെയ്തതിനുശേഷം ശമ്പളം നൽകാൻ കഴിയില്ലെന്ന് പറയുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ല. തൊഴിൽ ദാതാവ് എന്ന നിലയിൽ ശമ്പളം ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണ്. ശമ്പളം മുടങ്ങുന്ന സാഹചര്യം തുടരുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Advertisement
inner ad

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured