Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

കേരളത്തിൽ നടക്കുന്നത് സർക്കാർ വക തീവയ്പ്പ്: അടൂർ പ്രകാശ്

Avatar

Published

on

തിരുവനന്തപുരം:കേരളത്തിൽ നടക്കുന്ന അഴിമതിയുടെ തീവെട്ടിക്കൊള്ളക്ക്‌ അനുബന്ധമാണ് തുടർച്ചയായ സർക്കാർ സ്പോൺസർ തീപിടിത്തമെന്ന് അടൂർ പ്രകാശ് എം പി.എല്ലാം ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിച്ചു നടക്കുന്ന ഈ അഴിമതി തടയാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ(KGOU)ദ്വിദിന നേതൃത്വ ശിബിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.കേരളത്തിൽ ഇനിയും സർക്കാർ സ്ഥാപനങ്ങൾ തീവയ്പ്പ് ഭീഷണിയിലാണ്.കൊവിഡ് കാലത്ത് വാരികൂട്ടിയ സാധനങ്ങൾ കത്തിച്ചു കളഞ്ഞാലും സത്യം പുറത്തുവരും.കേവലം തന്റെ ഭർത്താവിന്റെ മോചനത്തിനു വേണ്ടിയല്ല എല്ലാ മേഖലയിലും പടർന്നിരിക്കുന്ന ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് സ്വേദാ സഞ്ജീവ് ഭട്ട് തുടർന്ന് ഇന്ത്യൻ ജനാധിപത്യത്തിനുമേൽ ഫാസിസത്തിന്റെ അധിനിവേശം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.എന്നാൽ താനൊരു ആക്ടിവിസ്റ്റ് അല്ല പക്ഷെ എല്ലാ രാഷ്ട്രീയ തടവുകാർക്കും വേണ്ടി മുൻനിരയിലുണ്ടാകും.ഫാസിസം ഇന്ത്യയിൽ എത്തിയിട്ടില്ല എന്ന് പ്രകാശ് കാരാട്ട് പറയുമ്പോൾ ഫാസിസം അതിന്റെ എല്ലാ അർത്ഥത്തിലും വ്യാപകമായിരിക്കുന്നുവെന്നാണ് സീതാറാം യെച്ചൂരിയുടെ അഭിപ്രായമെന്ന് സെമിനാറിൽ പങ്കെടുത്ത ഡോ.എം.കെ. മുനീർ പറഞ്ഞു.

എഴുത്തുകാരനായ ആശിഷ് ഖേതൻ, കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി.സരിൻ എന്നിവരും സെമിനാറിൽ പങ്കെടുത്തു. നേതൃശിബിരത്തിൽ കെ ജി ഒ യു പ്രസിഡന്റ്‌ എ. അബ്ദുൽ ഹാരിസ് അദ്ധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ, കെ ജി ഒ യു ജനറൽ സെക്രട്ടറി കെ. സി. സുബ്രമണ്യൻ ഭാരവാഹികളായ കെ.ജെ. കുര്യാക്കോസ്, ബീന പൂവത്തിൽ, ബി.ഗോപകുമാർ,ഡോ.ആർ. രാജേഷ്,എസ്. ബിനോജ് എന്നിവർ സംസാരിച്ചു.പഠനശിബിരത്തിൽ കാരുണ്യം, കരുതൽ, സമർപ്പിത സേവനത്തിൽ ബൈജു ആയാടത്തിൽ, വിവരാവകാശം നിയമത്തിൽ അഡ്വ. ഡി.ബി. ബിനു എന്നിവർ ക്ലാസുകൾ നയിച്ചു.കെ ജി ഒ യു ഭാരവാഹികളായ ബിജു രാമചന്ദ്രൻ, പി.ഐ. സുബൈർകുട്ടി,ഡോ.പ്രദീപ്,പി.ഉണ്ണികൃഷ്ണൻ, ഡോ.ജി.പി. പത്മകുമാർ എന്നിവർ സംസാരിച്ചു.നാളെ രാവിലെ വൈക്കം സത്യഗ്രഹ ശതാബ്ദി അനുസ്മരണ സെമിനാറിൽ കെപിസിസി വൈസ് പ്രസിഡന്റ്‌ വി.റ്റി. ബൽറാം, രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു എന്നിവർ വിഷയാവതരണം നടത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ​പവന് 800 രൂപ കുറഞ്ഞു

Published

on

കൊച്ചി: സ്വർണ്ണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയും, പവന് 800 രൂപ കുറഞ്ഞ് 53840 രൂപയിലുമത്തി. 18 കാരറ്റിന്റെ സ്വർണം 90 രൂപ കുറഞ്ഞ് 5600 രൂപയിൽ എത്തി. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയായി കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. വെള്ളി വില 97 രൂപയായി.32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ
30.50 ആണ്.

പണപ്പെരുപ്പം കുറയാത്തതിനാലും, ഏപ്രിൽ മാസത്തെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലും തൽക്കാലമുള്ള നിലപാട് തുടരുമെന്ന് ഫെഡ് റിസർവ് മിനിറ്റ്സ് സൂചിപ്പിച്ചു. എഫ്ഒഎംസി മീറ്റിംഗ് മിനിറ്റുകളുടെ പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നതും സ്വർണ വില കുറയാൻ കാരണമായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Death

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോന്നി: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടക വീട്ടിലാണ് സംഭവം. ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ആശിഷും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Continue Reading

crime

അവയവക്കടത്ത്: സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ്

Published

on

കൊച്ചി: അവയവ കടത്ത് കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ പിടിയിലായ ഇടനിലക്കാരൻ എന്ന് സംശയിച്ച സാബിത്ത് നാസർ സംഭവത്തിന്റെ മുഖ്യസൂത്രധാരകരിലൊരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, കൊച്ചി സ്വദേശിയായ സുഹൃത്ത് എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്നും ചോദ്യം ചെയ്യും. അവയവക്കടത്തിൽ ഇനിയും ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും ആളുകളെ കടത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്.

Continue Reading

Featured