കേരളത്തിലേക്കുള്ള കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ 12 മുതല്‍ സര്‍വീസ് തുടങ്ങും

മാനന്തവാടി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക ആര്‍ടിസി അറിയിച്ചു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബ്ബന്ധമായും കരുതണം. കേരളത്തില്‍ നിന്നും ദിവസേന കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍, കച്ചവട ആവശ്യത്തിന് വരുന്നവര്‍, മറ്റുള്ളവര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. മാസ്‌ക് ധരിക്കല്‍ അടക്കമുള്ള എല്ലാ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. ഓണ്‍ലൈന്‍ ബുക്കിംഗ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്നും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സര്‍വീസ് പുറപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു

Related posts

Leave a Comment