Connect with us
48 birthday
top banner (1)

Global

എം.വി. ഗോവിന്ദന്റെ പാർട്ടി ക്ലാസല്ല,
കേരളത്തിലെ പത്ര പ്രവർത്തനം

Avatar

Published

on

സിപിഎം സംസ്ഥാന സെക്രട്ടറി ആകുന്നതിനു മുൻപ് എം.വി. ഗോവിന്ദൻ അധ്യാപകനായിരുന്നു. സ്കൂൾ ക്ലാസുകളിൽ മാത്രമല്ല പാർ‌ട്ടി ക്ലാസുകളിലും തിളങ്ങി. പാർട്ടിയുടെ നയപരിപാടികളും സമീപനങ്ങളും പാർ
ട്ടി അച്ചടക്കവുമൊക്കെ അണികളെ പഠിപ്പിക്കാൻ ചുമതലപ്പെട്ട ആളായിരുന്നു ഗോവിന്ദൻ. അദ്ദേഹത്തിന്റെ ക്ലാസുകളിലിരുന്ന സാധാരണ കുട്ടികളുടെ കാര്യം പോകട്ടെ, പാർട്ടി ക്ലാസുകളിൽ പങ്കെടുത്ത സഖാക്കളാണ് ഗുരുവിനോട് കൂ‌ടുതൽ നീതി പുലർത്തുന്നത്. സ്കൂളിലും പാർട്ടിയിലും മാഷ് ആയിരുന്നതു കൊണ്ട് ഗോവിന്ദന് എസ്എഫ്ഐയുമായി വളരെ അടുത്ത ബന്ധം സ്വാഭാവികമാണ്. അതുകൊണ്ടാണ് എറണാകുളം മഹാരാജാസ് കോളെജിലെ വ്യാജ രേഖ കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എ. അർഷോ ഉൾപ്പെട്ട പരീക്ഷാ വിവാദത്തിലും അരയും തലയും മുറുക്കി അദ്ദേഹം കുട്ടിസഖാക്കൾക്കൊപ്പം നിൽക്കുന്നത്.


കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിന് ഗോവിന്ദൻ മാധ്യമങ്ങൾക്കു നേരേയാണ് വാളെടുക്കുന്നത്. സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരു പറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നാണ് ഭീഷണി. മാധ്യമങ്ങൾക്കു മാധ്യമങ്ങളുടെ സ്റ്റാൻഡ് ഉണ്ട്. അതിലേ നിൽക്കാവൂ എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
മാധ്യമങ്ങളുടെ സ്റ്റാൻഡ് നിശ്ചയിക്കാൻ ഗോവിന്ദൻ മാഷിന് ആരാണ് അധികാരം നൽകിയതെന്ന് അറിഞ്ഞുകൂടാ.

കാലത്തിനു നേർക്കു നീട്ടിപ്പിടിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങളെന്നാണു വയ്പ്. ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം ഈ കണ്ണാടിയിൽ പതിയും. അതു സമൂഹത്തിനു കാണിച്ചുകൊടുക്കുന്ന പണി മാത്രമാണ് മാധ്യമ പ്രവർത്തകർക്കുള്ളത്. അതാണ് ന്യൂസ്. ചിലപ്പോഴെല്ലാം ഈ കണ്ണാടിയിൽ പതിയുന്ന ദൃശ്യങ്ങൾക്ക് ചില വിശകലനങ്ങളും വിശദീകരണങ്ങളും ആവശ്യമായി വന്നേക്കാം. ഉത്തരവാദിത്വമുള്ള മാധ്യമ പ്രവർത്തകർ അതിനുകൂടി സന്നദ്ധരും സജ്ജരുമായിരിക്കണം. അവർ ജോലി ചെയ്യുന്ന പത്ര-മാധ്യമങ്ങളുടെ നയങ്ങൾക്കനുസരിച്ചുള്ള വിശകലനങ്ങളായിരിക്കും മാധ്യമ പ്രവർത്തകർ നൽകുന്നത്. അതാണു വ്യൂസ്. ന്യൂസും വ്യൂസും കൂടിക്കലർന്നതാണ് മാധ്യമ പ്രവർത്തനം.
ഓരോ പത്രത്തിന്റെയും ചാനലിന്റെയും ന്യൂസും വ്യൂസും നിശ്ചിക്കുന്നതിന് അവയുടെയെല്ലാം തലപ്പത്ത് ശക്തമായ നേതൃത്വമുണ്ട്. ദേശാഭിമാനിയുടെ ന്യൂസും വ്യൂസും ഗോവിന്ദൻ മാഷ് തീരുമാനിക്കുന്നതിൽ തെറ്റില്ല. മറ്റു മാധ്യമങ്ങളുടെ വായ മൂടാൻ വന്നാൽ നടപ്പില്ല, സഖാവേ. അതുകൊണ്ട് ഗവണ്മെന്റിനും എസ്എഫ്ഐക്കും എതിരേ വാർത്ത കൊടുത്താൽ കേസെടുക്കും ജെയിലിലടയ്ക്കും എന്നൊക്കെ പറയുന്നത് പാർട്ടി ക്ലാസിലോ ദേശാഭിമാനിയിലോ മതി, കേരളത്തിലെ മറ്റു മാധ്യമ  പ്രവർത്തകരോടു വേണ്ട.
 സിപിഎമ്മിലോ ഏതെങ്കിലും പോഷക സംഘടനകളിലോ അംഗത്വമോ നേതൃത്വമോ ഉണ്ടെങ്കിൽ എന്തും ചെയ്യാനുള്ള ലൈസൻസായി മാറിയിട്ടുണ്ട്. ട്രേഡ് യൂണിയൻ, സർവീസ്, വിദ്യാർഥി യൂണിയൻ തുടങ്ങിയ സമസ്ത മേഖലയിലും സ്ഥിതി ഇതാണ്. ഈ ധാർഷ്ട്യം അഥവാ ധിക്കാരമാണ് എറണാകുളം മഹാരാജാസ് കോളെജിലും നടന്നത്.


കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്യാംപസുകളിലൊന്നാണിത്. അവിടെ പഠിപ്പിച്ചവരും പഠിച്ചവരും സമൂഹത്തിന്റെ ഏതേതൊക്കെ നിലകളിൽ എത്തിയെന്ന് ഒന്നോർത്താൽ കൊള്ളാം. സ്വയംഭരണാവകാശമുള്ള ഈ വലിയ ക്യാംപസിന്റെ പേരിൽ വ്യാജ രേഖ ചമച്ച് ഒരു പാർട്ടി സഖാവ് സർക്കാർ ജോലി തരപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെ എങ്ങനെ നിസാരവൽക്കരിക്കാനാവും. അതിന്റെ അന്വേഷണത്തിനാണ് മാധ്യമ പ്രവർത്തകർ ക്യാംപസിലെത്തിയത്. ഏഷ്യാനെറ്റ് ചാലനിലിന്റെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ ക്യാംപസിലെത്തിയതും അതിനു തന്നെയാണ്.
ഈ അന്വേഷണത്തിലാണ് വ്യാജ രേഖ ചമച്ച കെ. വിദ്യ എന്ന പെൺകുട്ടി എസ്എഫ്ഐ നേതാവായിരുന്നു എന്നും ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി വളരെ അടുപ്പമുണ്ടെന്നുമുള്ള വസ്തുകൾ തെളിവു സഹിതം പുറത്തു വരുന്നത്.


ഓരോ ദിവസത്തെയും സംഭവങ്ങളെ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർക്കു മുന്നിൽ ആർഷോമിന്റെ മാർക്ക് ലിസ്റ്റ് ലഭിക്കുന്നത് യാദൃച്ഛികം. അതിലെ വിവരങ്ങൾ പ്രിൻസിപ്പാളിനോടും സംഭവം പുറത്തു വിട്ട കെഎസ്‌യു പ്രവർത്തകരോടും ചോദിച്ചറിയുകയാണ് അഖിലയും മറ്റ് മാധ്യമ പ്രവർത്തകരും ചെയ്തത്. അങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നവരെ  ഭയപ്പെടുത്തി നിശബ്ദരാക്കുക എന്ന ഫാസിസ്റ്റ് രീതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.


എസ്എഫ്ഐ എന്നാൽ ക്യാംപസുകളിൽ എന്തും ചെയ്യാൻ ലൈസൻസ് ഉള്ളവർ എന്നാണോ അർഥം? ഗോവിന്ദന് ചിലപ്പോൾ അങ്ങനെയാവാം. പക്ഷേ, കേരളീയ പൊതു സമൂഹത്തിന് അങ്ങനെയല്ല. സിപിഎമ്മിലോ എസ്എഫ്ഐയിലോ അംഗത്വമുണ്ടെങ്കിൽ ക്യാംപസിൽ മറ്റാരും വേണ്ടന്ന കാടൻ ന്യായം ആരും അംഗകീരിക്കാൻ പോകുന്നില്ല.  കാട്ടാക്കട ക്രൈസ്റ്റ് കോളെജിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർക്കു പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത പോലുമില്ലാത്ത ആളെ സർവകലാശാലയിലേക്ക് എൻ‌റോൾ ചെയ്ത എസ്എഫ്ഐ നെറികേട് പുറത്തു കൊണ്ടു വന്നതും മാധ്യമങ്ങളായിരുന്നു. അതേ തുടർന്നു ന‌ടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടത്തിന്റെ കൂടുതൽ കഥകൾ പുറത്തു വന്നതും 39 കൗൺസിലർമാർ അയോഗ്യരായതും.


ഇങ്ങനെ എത്രയെത്ര സംഭവങ്ങളുണ്ട്, മാധ്യമങ്ങളുടെ പണി കൂട്ടാൻ. കണ്ണൂർ സർവകലാശായിൽ നടന്ന നെറികേടുകൾ മാത്രം മതി എം.വി. ഗോവിന്ദന്റെ ഭീഷണി മാറ്റി വച്ച് കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരും കേരളത്തിലെ ഓരോ സർവകലാശാലയിലും സ്വന്ത നിലയിൽ ബീറ്റ് നിശ്ചയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ നടത്തിയ നീക്കങ്ങൾ കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്. എറണാകുളത്ത് കെ. വിദ്യ നടത്തിയതിനെക്കാൾ വലിയ അഴിമതിയാണ് കണ്ണൂരിൽ ഡോ. പ്രിയ ന‌ടത്തിയത്.
അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യത ഇല്ലാതിരുന്ന പ്രിയ, കൃത്രിമായി ചമച്ച രേഖകളിലൂടെയാണ് അധ്യയന പരിചയമടക്കമുള്ള യോഗ്യത അവകാശപ്പെട്ടത്. പ്രിയയുടെ നിയമനത്തിനു സാധൂകരണം എന്ന ഒരൊറ്റ അജൻഡയായിരുന്നു, സർവകലാശാല നിയമങ്ങളും കീഴ് വഴക്കങ്ങളും മറികടന്ന് പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ അവിടെ വിസി ആയി നിയമിച്ചത്. ഈ നിയമനത്തിനു ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടുകാരനും അടുപ്പക്കാരനും എന്നതു മാത്രമായിരുന്നു എന്നു നമ്മോടു പറഞ്ഞത് സാക്ഷാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. അതിന്റെ പേരിൽ കേരളത്തിലെ സർക്കാർ സർവകലാശാലയുടെ ഭരണത്തലവന്റെ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാൻ നിയമുണ്ടാക്കിയ സർക്കാരാണ് എം.വി. ഗോവിന്ദന്റെ പാർ‌ട്ടി നയിക്കുന്നതെന്നും മറക്കരുത്.


തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളെജ് വിദ്യാർഥികളായിരിക്കെ, വ്യാജരേഖകളുണ്ടാക്കി സർവകലാശാല ബിരുദം നേടുകയും പിഎസ്‌സി നടത്തിയ സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് നേടിയ ശിവരഞ്ജിത്തിനും നസീമിനും അതിനുള്ള ധൈര്യം എവിടെ നിന്നു കിട്ടി എന്നുകൂടി ഗോവിന്ദൻ മാഷ് ഒന്നന്വേഷിക്കണം. ഇവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വന്നതും ഇവിടുത്തെ മാധ്യമങ്ങളാണ്. അതുകൊണ്ട്, മാധ്യമങ്ങളുടെ അന്വേഷണം തുടരുക തന്നെ ചെയ്യും. കാരണം ഗോവിന്ദൻ മാഷുടെ പാർട്ടിയും പോഷക സംഘടനകളും സർക്കാർ തന്നെയും അഴിമതിയിൽ മുങ്ങിക്കുളിച്ചാണു നിൽപ്. അതിനെതിരേ ചാ‌ടിവീഴുന്ന കാവൽനായ്ക്കളായി മാധ്യമപ്പട സദാ ജാഗരൂകരായിരിക്കും. അറസ്റ്റ് കൊണ്ടും ഭീഷണി കൊണ്ടും അവരെ തടയാമെന്ന ആഗ്രഹം ഗോവിന്ദൻ മാഷുടെ അതിമോഹം മാത്രം!.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ഖുർത്വുബ ഫൗണ്ടേഷൻ’ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.

മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ്‌ കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്’വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

എം.ടി. പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

Published

on

കുവൈറ്റ് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും 1987ലും 1991ലും കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു ശ്രിമതി എം ടി പത്മ. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായിരുന്നു.ഏറെനാളായി മകൾക്കൊപ്പം മുംബൈയിലാ യിരുന്നു താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കു ന്നതാണ്. ശ്രിമതി എം ടി പത്മയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

Global

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യ

Published

on


ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നും പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും 1965നു ശേഷം യാതൊരു മാറ്റവും വന്നിട്ടില്ലെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് പറഞ്ഞു. ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള അംഗമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം രക്ഷാസമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പലപ്പോഴും മരവിച്ച അവസ്ഥയിലാണെന്നും ഇതില്‍ മാറ്റം വരാന്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം പ്രധാനമെന്നും ഹരീഷ് ചൂണ്ടിക്കാണിച്ചു. ന്യൂയോര്‍ക്കില്‍ പൊതുസഭയുടെ പ്ലീനറി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആഗോള രാഷ്ട്രീയം ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായ പശ്ചാത്തലത്തില്‍ യു.എന്നിന്റെ രക്ഷാസമിതി പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പ്രത്യേക പ്രാധാന്യം നല്‍കേണ്ട വിഷയമാണിത്. പതിറ്റാണ്ടുകളായി ഇതിനായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ 1965ല്‍ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം കൂട്ടിയതല്ലാതെ ഇതില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള അംഗമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. ഇന്ത്യക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. കഴിഞ്ഞ വര്‍ഷം ജി20 ആധ്യക്ഷം വഹിച്ച ഇന്ത്യ ആഫ്രിക്കന്‍ യൂണിയനെ കൂട്ടായ്മയിലെ അംഗമാക്കി. വലിയ മാറ്റം സാധ്യമാണെന്ന് ഇതിലൂടെ കാണാനാവും.

Advertisement
inner ad

അടുത്ത വര്‍ഷം യു.എന്‍ സ്ഥാപിതമായി 80 വര്‍ഷം പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പലപ്പോഴും മരവിച്ച അവസ്ഥയിലാണ്. 1945ലെ സ്ഥിതിയല്ല ഇന്നത്തേത്. ഭാവിയുടെ ആവശ്യത്തെ മനസ്സിലാക്കി വേണം നാം മുന്നോട്ടുപോകാന്‍. സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യയുടെ വിദേശനയത്തിലുള്ളത്. ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിലൂടെ രക്ഷാകൗണ്‍സിലിന് ഇനിയുമേറെ മുന്നേറാനാകും. ഭൂരിക്ഷാഭിപ്രായം മാനിച്ച് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കണം” -പര്‍വതനേനി ഹരീഷ് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured