Connect with us
48 birthday
top banner (1)

Kannur

നവകേരള ജനസദസ്സ്: സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ

Avatar

Published

on

കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന ജന സദസ്സുകൾ സർക്കാർ സ്പോൺസേർഡ് സിപിഎം ഏരിയാ സമ്മേളനങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പോലും കേൾക്കാനോ പരിഹരിക്കാനോ നവ കേരള സദസ്സിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകുന്നില്ലെന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർക്കെതിരായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരും എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Featured

കണ്ണൂര്‍ കവര്‍ച്ച: പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍

Published

on

കണ്ണൂര്‍: വളപട്ടണത്തെ മോഷണക്കേസിൽ പ്രതി ലിജീഷ് മോഷണ മുതല്‍ ഒളിപ്പിച്ചത് സ്വന്തം വീട്ടിലെ കട്ടിലിനടിയിൽ
അറയുണ്ടാക്കിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ അജിത് കുമാര്‍. ശനിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീച്ചേരി മോഷണ കേസിലും പ്രതിക്ക് പങ്കെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയതായി കമ്മീഷണര്‍ വ്യക്തമാക്കി.

വീട് കുത്തിത്തുറന്ന് നടത്തിയ കവർച്ചകളിൽ ഏറ്റവും വലുതാണിതെന്ന് പൊലീസ് പറഞ്ഞു. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് ലിജീഷിൻറെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. അഷ്‌റഫിന്റെ വീട് നിരന്തരം നിരീക്ഷിച്ചിരുന്ന ലിജീഷ് അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത് അവസരമായി ഉപയോഗിച്ച് മോഷണം നടത്തുകയായിരുന്നു. നവംബർ 20 ന് തന്നെ മോഷണം നടത്തുകയായിരുന്നു. 40 മിനുറ്റുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് ലിജീഷ് ഇത്രയും പണവും സ്വര്‍ണവും കവര്‍ന്നത്.

Advertisement
inner ad

21ന് അഷ്‌റഫിന്റെ വീട്ടില്‍ വീണ്ടുമെത്തി മറന്നു വെച്ച ആയുധം തിരികെ എടുത്തു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക സൂചന കിട്ടിയത്. കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി.ഇതില്‍ നിന്നാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വിരലടയാളടവും മാച്ചായി. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. വെല്‍ഡിങ് തൊഴിലാളിയായതിനാല്‍ ജനല്‍ എങ്ങനെ തകര്‍ക്കണമെന്നതില്‍ അടക്കം ഇയാള്‍ക്ക് നല്ല വൈദഗ്ധ്യം ഉണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Kannur

സന്ദീപ് വാര്യർക്കെതിരേ കൊലവിളിയുമായി യുവമോർച്ച

Published

on

കണ്ണൂർ: സന്ദീപ് വാര്യർക്കെതിരേ കൊലവിളിയുമായി യുവമോർച്ച. കണ്ണൂർ അഴീക്കോടാണ് സംഭവം. ജയകൃഷ്‌ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോർച്ചയുടെ ഭീഷണി. ‘ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം’ എന്ന് പലതവണ പ്രകോപന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടത്തിയത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവനാണെന്നും മുദ്രാവാക്യത്തിൽ ഉയർന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

അതേസമയം, ബിജെപിയുടെ അസഹിഷ്ണു തയുടെ ഏറ്റവും വലിയ തെളിവാണ് ഇതെ ന്നും താൻ അവിടം വിട്ടത് ശരിയായ തീരുമാന മായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. യഥാർഥ ഒറ്റുകാരുള്ളത് ബിജെപി ഓഫീസിനുള്ളിലാ ണെന്നാണ് തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്ന വരോട് പറയാനുള്ളത്. വെറുപ്പിന്റെ രാഷ്ട്രീയ ത്തിനെതിരേ കോൺഗ്രസിനോട് ചേർന്ന് മു ന്നോട്ടുപോകുമെന്നും സന്ദീപ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured