Connect with us
48 birthday
top banner (1)

Featured

കേരളം ഭരിക്കുന്നത് അഴിമതി സർക്കാർ: വി ഡി സതീശൻ

Avatar

Published

on

തൃശൂർ: കേരളം ഭരിക്കുന്നത് അഴിമതി സർക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണുവാൻ ഭാഗ്യമുണ്ടായ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാൻ ആയിരം പോലീസുകാരുടെ അകമ്പടി വേണ്ടിവന്ന കേരളത്തിൽ ഉണ്ടാക്കിയത് യൂത്ത്കോൺഗ്രസ് ആണ്. 42 പോലീസ് വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യേണ്ട ഗതികേട് വരുത്തിവെച്ചത് യൂത്ത്കോൺഗ്രസിന്റെ സമര പോരാട്ടങ്ങളാണ്.
പാലക്കാട് ജില്ലയിൽ ഒരു വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി കേസിൽ പോലീസ് പിടികൂടിയപ്പോൾ മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഏറെ പ്രസക്തമാണ്. ഇത്രയും വലിയ കൈക്കൂലി നടന്നിട്ട് ഒപ്പമുള്ളവർ അറിഞ്ഞില്ലെയെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇതുതന്നെയാണ് കേരളത്തിലെ ജനങ്ങളും മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ ആയിരുന്നു. ഇപ്പോൾ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ ആണ്. ഇതൊക്കെ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്ന ചോദ്യമാണ് ജനങ്ങൾക്ക് ചോദിക്കുവാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രബിന്ദുവായി മാറി. മയക്കുമരുന്ന് മാഫിയയ്ക്ക് കേരളത്തിൽ സ്വൈര്യ വിഹാരം നടത്തുവാൻ വഴിയൊരുക്കിയത് ഈ സർക്കാർ ആണ്. സാമ്പത്തിക രംഗം തകർത്തെറിഞ്ഞ സാർക്കാരുകൾക്കെതിരെയുള്ള പോരാട്ടവീഥിയിൽ യൂത്ത്കോൺഗ്രസ്‌ ഇനിയും ഉണ്ടാകണം. ദേശീയ തലത്തിൽ വർഗീയതയേയും ഏകാധിപത്യത്തെയും കുഴിച്ചുമൂടി ജനാധിപത്യം വീണ്ടെടുക്കുവാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടത്തിന് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Advertisement
inner ad

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading

Featured

ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.

Continue Reading

Featured

ജീവനെടുത്ത് കടുവ; മാനന്തവാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Published

on

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യ രാധയെയാണ് കടുവ കടിച്ചു കൊന്നത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമാണ്. സംഭവ സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിന്‌ നേരെയും പ്രതിഷേധം.

Continue Reading

Featured