മൂന്നാം തരംഗത്തിലേക്കുള്ള വരവറിയിച്ചു കോവിഡ് കുതിക്കുന്നു

കൊച്ചിഃ സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി എറണാകുളം ജില്ല സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും, കോവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത. ‌മൂന്നാം തരംഗത്തിന്‍റെ സൂചനകളാണ് പലേടത്തും കാണുന്നത്. രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുന്നതും. രോഗമുക്തരുടെ എണ്ണം കുറയാത്തതും ഇതിന്‍റെ ലക്ഷണങ്ങളാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. രോഗവ്യാപന നിരക്കിലും ടിപിആറിലും രാജ്യത്ത് ഏറ്റവും മുന്നിലാണു കേരളം. മൂന്നാം തരംഗത്തിന്‍റെ സൂചനകള്‍ ഏറ്റവും പ്രകടം കേരളത്തിലാണെന്നും അവര്‍ സൂചിപ്പിച്ചു.

മലപ്പുറം, തൃശൂര്‍, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകള്‍ അപകടനിലയിലാണെന്നാണ് പുതിയ കണക്ക്. ഇന്ന് ഈ ജില്ലകളിലെല്ലാം രണ്ടായിരത്തിലധികമാണ് പുതിയ രോഗികള്‍. മലപ്പുറത്ത് മൂവായിരത്തിലധികവും. ഓണക്കാലത്ത് നിയന്ത്രണങ്ങള്‍ ശക്തമാവുന്നില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.

രോഗമുക്തരുടെ എണ്ണം പുതിയ രോഗികളെക്കാള്‍ ഉയര്‍ന്നു നിന്നാല്‍ മാത്രമേ രേഗമുക്തി വേഗത്തിലാകൂ. എന്നാല്‍ കേരളത്തില്‍ നേരേ മറിച്ചാണു സംഭവിക്കുന്നത്. പതിനഞ്ചു ശതമാനത്തില്‍ കൂടുതല്‍ രോഗ സ്ഥിരീകരണ നിരക്ക് വരുന്നതും കൂടി വരികയാണ്. ഇന്നതെത കണക്കനുസരിച്ച് 323 സ്ഥലങ്ങളിലാണ് 15 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍.‌ ഇത് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.
ഒന്നാം തരംഗം തീരെ ഇല്ലാതായപ്പോഴാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും, എന്നാൽ രണ്ടാം തരംഗം അത്രയും കറയുന്നതിനു മുൻപ്‌ തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിൻ്റെ തുടക്കമാണെന്നും ആയതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോ. അജിത ചൂണ്ടിക്കാട്ടി. കോവിഡ് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കുടുതൽ ബാധിച്ചിരിക്കുന്നതെന്നും 50 വയസ്റ്റിന് മുകളിലുള്ളവരിലാണ് മരണനിരക്ക് കൂടുതലായി കണ്ടു വരുന്നതെന്നും പറഞ്ഞു. രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള നിരവധി സംശയങ്ങൾക്ക് ഡോക്ടർ മറുപടി നല്കി.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, എൻ എസ് എസ് യുണിറ്റ്, ലോ കോളേജ് എറണാകുളവും, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എറണാകുളവും സംയുക്തമായി കോവിഡ് വാക്സിനേഷനും മൂന്നാം തരംഗം എങ്ങനെ തടയാം എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു. ഡോ. ബിന്ദു എം നമ്പ്യാർ, പ്രിൻസിപ്പൽ ലോ കോളേജ് അദ്ധ്യക്ഷയായിരുന്നു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പോന്നുമോൻ
സംസാരിച്ചു.

Related posts

Leave a Comment