കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

ന്യൂഡല്‍ഹി: ദില്ലിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

ചട്ടം മറികടന്ന് ഡിവൈഎഫ്‌ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നിരുന്നത് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദില്ലി വക്താവ് വിനീത് തോമസ് പറഞ്ഞു.

Related posts

Leave a Comment