കേരളത്തിൽ കാലവർഷം ശക്തിപ്പെടും

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ ആറോടെ വീണ്ടും ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴുവരെ കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ്  മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സെപ്റ്റംബർ 7 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ  മഞ്ഞ അലെർട്ട നൽകിയിട്ടുണ്ട്. സെപ്റ്റംബർ 6, 7 ദിവസങ്ങളിൽ എറണാകുളം, സെപ്റ്റംബർ 7 ന് തൃശൂർ, സെപ്റ്റംബർ 4 ന് കോട്ടയം എന്നീ ജില്ലകളിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിൽ നല്ല മഴ ലഭിച്ച മലയോര മേഖലയിൽ പലയിടത്തും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാവുകയാണെങ്കിൽ തന്നെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.  
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ  സെപ്റ്റംബർ 5 മുതൽ 7 വരെ കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Related posts

Leave a Comment