Connect with us
,KIJU

News

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൺസൂൺ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തത് നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി (Off -Shore trough) നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിൽ നിലനിൽക്കുകയാണ്.വടക്കു കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ ഇന്ന് (08 ജൂലൈ 2023) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. തുടർന്ന് മഴയുടെ തീവ്രത കുറയാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അല‌ർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

Published

on

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് ന‌ത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോ​ഗസ്ഥർ കനിഞ്ഞാൽ മാത്രം.

Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Kerala

ഷോപ്പിംഗ് മാളിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതായി പരാതി

Published

on

മലപ്പുറം: ഷോപ്പിംഗ് മാളിന്റെ പേരില്‍ പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ച് 12 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വിമാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് വഞ്ചിച്ച് പണം തട്ടിയെടുത്തതാണ് നിക്ഷേപകര്‍ മലപ്പുറം എസ് പിക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം നഷ്ടപ്പെട്ട 40 പേരാണ് പരാതി നല്‍കിയത്. 2018 ല്‍ മഞ്ചേരിഇല്‍ പ്രവര്‍ത്തനമാരംഭിച്ച വിമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേരി ഹൈപ്പര്‍ മാര്‍ക്കറ്റ് എല്‍എല്‍പി എന്ന പേരിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് പലരില്‍ ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. 40 പേരില്‍ നിന്നുംമായി 11,7200,000 രൂപയാണ് തട്ടിയെടുത്തത്. തെന്നല പഞ്ചായത്തിലെ കൊടക്കല്ല് ചുള്ളിപ്പാറ പറമ്പില്‍ ഹൗസ് ഹബീബുറഹ്മാന്‍, ഇരുവേറ്റി എളയൂര്‍ മാളിയേക്കല്‍ ഹൗസില്‍ മുണ്ടക്ക പറമ്പന്‍ ഹസീബ് എന്നിവരാണ് വഞ്ചിച്ചത് എന്ന് പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ഥാപനം തുടങ്ങാന്‍ പണം കടം നല്‍കി സഹായിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നും മൂന്നുമാസം മുമ്പ് വിവരം അറിയിച്ചാല്‍ പണം തിരിച്ചു നല്‍കാമെന്നും പറഞ്ഞാണ് ചിലരോട് പണം വാങ്ങിയിട്ടുള്ളത്. മറ്റു ചിലരോട് സ്ഥാപനത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപമായിട്ടാണ് പണം വാങ്ങിയത്. പണം വാങ്ങിയതിന് എല്ലാവര്‍ക്കും കരാര്‍ എഴുതിയ നല്‍കിയിട്ടുമുണ്ട്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. പ്രവര്‍ത്തനം തുടങ്ങി കുറച്ചു മാസങ്ങള്‍ വളരെ കുറവ് ലാഭവിഹിതം നല്‍കിയിരുന്നു. ഇതിനുവ ശേഷം വര്‍ഷങ്ങളായി ലാഭവിഹിതം ലഭിച്ചിരുന്നില്ല. ഇതോടാണ് ഭൂരിഭാഗം നിക്ഷേപകരും പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ തയ്യാറല്ലെന്നും എന്തു വേണമെങ്കിലും ചെയ്‌തോ എന്നുമുള്ള ഭീഷണിയാണ് ഉയര്‍ത്തിയതെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. നിക്ഷേപകര്‍ക്ക് നല്‍കിയ കരാര്‍ പത്രത്തില്‍ മഞ്ചേരി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന രേഖപ്പെടുത്തുകയും എന്നാല്‍ സ്ഥാപനത്തിന്റെ പേര് വി മാര്‍ട്ട് എന്ന് മാറ്റി നല്‍കുകയും ചെയ്തത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും പരാതിക്കാര്‍ പറയുന്നു. വഞ്ചിക്കണമെന്ന് മുന്‍കൂട്ടി പദ്ധതിയിട്ട് ആസൂത്രണം നടത്തിയാണ് നിക്ഷേപം വാങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു. മുന്‍പ് ഇവര്‍ കോട്ടക്കലിലും വിമാര്‍ട്ട് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ച് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചിരുന്നു. ഇതിലും പലരും വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥാപനം നിലവിലില്ല. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിക്കാര്‍ പറയുന്നു. പട്ടാമ്പി കേന്ദ്രമാക്കി മറ്റൊരു ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്റെ പേരില്‍ പ്രതികള്‍ ഇതേ പേരില്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതായും ഇത്തരമൊരു വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അമീര്‍ എന്‍ കെ, മുഹമ്മദ് ഹസ്സന്‍, ഉമ്മര്‍ കെ, അജ്മല്‍ എന്‍, കെ, ഹംസ സി, ഖദീജ കെ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Continue Reading

Featured