കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാന വരുമാന മാർഗം ആണെന്നും ഈ സാഹചര്യത്തിൽ ഇവയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് വിശദമായ ചർച്ചകളും പഠനങ്ങളും ആവശ്യമാണെന്നാണ് കൗൺസിലിന്റെ നിലപാട്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും മറുപടിയിൽ പറയുന്നു. എന്നാൽ കൗൺസിലിന്റെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിന്റെ കാരണങ്ങൾ വ്യക്തമാക്കി വിശദമായ മറുപടി നൽകാനും നിർദേശിച്ചു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
പെട്രോളിയം ഉല്പന്നങ്ങള് ജിഎസ്ടി പരിധിയിലാക്കാൻ ആകില്ല: ഹൈക്കോടതിയോട് ജിഎസ്ടി കൗൺസിൽ
