ക്രിമിനലുകളെ ഏതറ്റംവരെയും സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലേത് : ഷാഫി പറമ്പിൽ എംഎൽഎ

കൊച്ചി : ക്രിമിനലുകളെ ഏതറ്റംവരെയും പോയി സംരക്ഷിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. ആലുവയിൽ മാത്രമല്ല അനുപമയുടെ വിഷയത്തിലും സമാനമായ ഒട്ടേറെ വിഷയങ്ങളിലും സർക്കാരിന്റെ സമീപനം ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭരണകൂടത്തിന് ആരോടെങ്കിലും ഉദാരസമീപനം ഉണ്ടെങ്കിൽ അത് കുറ്റവാളികളോട് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എറണാകുളത്തെ ഭൂരിഭാഗം ജനപ്രതിനിധികളും രാവിലെ മുതൽ സമരം ആരംഭിച്ചിട്ടും യാതൊരു നടപടിയും സി ഐ ക്കെതിരെ എടുക്കാത്തത് അതിന്റെ തെളിവാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ആലുവയിൽ സമരം തുടരുന്ന നേതാക്കളെ സന്ദർശിക്കുന്നതിനിടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment