നിയമസഭ കയ്യാങ്കളി ; വി.ശിവൻകുട്ടി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

വി.ശിവൻകുട്ടി രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവച്ച്‌ വിചാരണ നേരിടണമെന്നതാണ് യുഡിഎഫിന്റെ അഭിപ്രായമെന്നും അദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവൻകുട്ടി അതിന് തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രിയെ പുറത്താക്കണമെന്നും അദേഹം പറഞ്ഞു.സഭക്കുള്ളിൽ ക്രിമിനൽ കുറ്റങ്ങൾക്ക് പരിരക്ഷയില്ലെന്ന യുഡിഎഫിന്റെ അഭിപ്രായം തന്നെയാണ് സുപ്രീം കോടതിയും പങ്കുവച്ചത്. മന്ത്രിസ്ഥാനത്തിരുന്ന് ഒരാൾ ഇത്തരം കുറ്റത്തിന് വിചാരണ നേരിടുന്നത് സഭക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment