കേരളത്തിലൊരു സർക്കാരുണ്ടോ..? ; ഇന്ന് മാത്രം ആത്മഹത്യാ ചെയ്തത് നാലുപേർ ; ജനം പൊറുതിമുട്ടി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ലോക്‌ഡൗൺ നിയന്ത്രണങ്ങളും തുടരുകയാണ്. അശാസ്ത്രീയമായ ലോക്ഡൗൺ സംസ്ഥാനത്ത് നടപ്പിലാക്കിയതിന്റെ പേരിൽ ജനം പൊറുതിമുട്ടിയ അവസ്ഥയിലാണ്. കച്ചവടസ്ഥാപനങ്ങളും വ്യവസായസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഒട്ടേറെ പേർക്കാണ് സംസ്ഥാനത്ത് തൊഴിൽ നഷ്ടമായത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ചേർത്തുപിടിക്കേണ്ട സർക്കാർ സംവിധാനങ്ങൾ ജനങ്ങളെ കൂടുതൽ പൊറുതിമുട്ടിക്കുകയാണ്.

ഇന്ന് മാത്രം സംസ്ഥാനത്ത് ആത്മഹത്യചെയ്തത് നാല് പേരാണ് .കോവിഡ് പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തികബാധ്യത കാരണം ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രതീപിനെ(44)യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.
20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷംമുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയുംമുൻപേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായിമാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തികബാധ്യത ക്രമാതീതമായി ഉയർന്നതാണ് ആത്മഹത്യയിലേക്ക് എത്തിച്ചത്.

കോഴിക്കോട് ഇന്ന് ഓട്ടോറിക്ഷാ തൊഴിലാളികളായ രണ്ടു പേർ ആത്മഹത്യ ചെയ്തു. അത്തോളി സ്വദേശി മനോജ്, വടകര സ്വദേശി ഹരീഷ്ബാബു എന്നിവരാണ് മരിച്ചത്.മനോജിനെ വീട്ടിലും ഹരിഷ് ബാബുവിനെ ലോഡ്ജ്മുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടുക്കി തൊടുപുഴയിൽ ദാമോദരൻ എന്ന കടയുടമയും കടയ്ക്കുള്ളിൽ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യത തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

Related posts

Leave a Comment