Connect with us
48 birthday
top banner (1)

News

പോലീസിലെ കാവിവൽകരണം പോലുള്ള ഗുരുതര വിഷയങ്ങളിൽ കേരള സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നു: കെ.സി വേണുഗോപാൽ

Avatar

Published

on

വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ അരങ്ങേറിയത്. ഒരിക്കലും കേട്ടുകേൾവിയില്ലാത്തവണ്ണം ഒരു ഭരണകക്ഷി എംഎൽഎ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസ് സേനയ്ക്കും നേരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്. സംഭവത്തിൽ വിശദീകരണം നൽകുന്നതിന് പകരം പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച നടപടി മൃഗീയമാണ്. ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിൽ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്. കെ.സി വേണുഗോപാൽ പറഞ്ഞു.

പോലീസിനെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ അതേ പോലീസിനെ ഉപയോഗിച്ചുകൊണ്ടാണ് അടിച്ചൊതുക്കിയത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെയടക്കം ഭയാനകമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇങ്ങനെയാണോ ഇത്തരം സമരങ്ങളെ കൈകാര്യം ചെയ്യുന്നത്? കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ നേതൃത്വത്തോട് ആവശ്യപ്പെട്ട കെ.സി വേണുഗോപാൽ ആർഎസ്എസുമായുള്ള സിപിഐഎമ്മിൻ്റെ ബന്ധവും പോലീസ് സേനയിലെ ആർഎസ്എസ് വൽകരണവും പോലുള്ള ഗൗരവകരമായ ആരോപണങ്ങൾ വന്നിട്ടും കേരളത്തിലെ ഗവൺമെൻ്റ് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Advertisement
inner ad

Ernakulam

ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍: റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

Published

on


കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65വയസു കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
inner ad

രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured

പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍

Published

on


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു

Advertisement
inner ad

കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള: വിദ്യാര്‍ഥികളെ വലച്ച് വേനല്‍ ചൂട്

Published

on


കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിദ്യാര്‍ഥികളെ വലച്ച് കടുത്ത ചൂട്. ഉച്ചവെയിലില്‍ ഗ്രൗണ്ടില്‍ നില്‍ക്കാന്‍ കഴിയാതെ പലരും തണല്‍ ഇടങ്ങളില്‍ തങ്ങി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ കടുത്ത ചൂട് നിലനില്‍ക്കേയാണ് ഇന്‍ക്ലൂസീവ് വിഭാഗം ജൂനിയര്‍, സീനിയര്‍ കാറ്റഗറി ഫുട്‌ബോള്‍ മത്സരങ്ങള്‍ നടന്നത്.

സംസ്ഥാന കായിക മേളക്കൊപ്പം ഇതാദ്യമായാണ് ഭിന്നശേഷിക്കാരെക്കൂടി ഉള്‍പ്പെടുത്തി ഇന്‍ക്ലൂസീവ് വിഭാഗം മേള നടക്കുന്നത്. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് ഇന്‍ക്ലൂസീവ് വിഭാഗത്തിന്റെ മത്സരങ്ങള്‍.

Advertisement
inner ad

14 ജില്ലകളില്‍ നിന്നായി ആയിരത്തി അറുന്നൂറോളം വിദ്യാര്‍ഥികളാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് വിഭാഗങ്ങളില്‍ മത്സരിക്കാനെത്തിയത്. ഫുട്‌ബോള്‍, ഷട്ടില്‍ ബോള്‍, ഹാന്റ് ബോള്‍ ഉള്‍പ്പെടെയുള്ള ഗെയിംസ് ഇനങ്ങളാണുള്ളത്. നവംബര്‍ മൂന്ന് മുതല്‍ 11 വരെയാണ് മേള.

Advertisement
inner ad
Continue Reading

Featured