സംസ്ഥാനത്ത് ക്രമസമാധാനം താളം തെറ്റി ; ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി ; കൊല്ലപ്പെട്ടത് മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയ ആൾ

കണ്ണൂർ: കണ്ണൂർ പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസിൽ പൊലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്.പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസിൽ പ്രതികളെ കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസി.കമ്മീഷണർ  പി പി സദാനന്ദൻ പറഞ്ഞു. അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നൽകിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. 4 ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികൾ ആഗസ്ത് 9 ന് പിടിയിലായിരുന്നു.  ചാക്കിൽ കെട്ടിയ നിലയിൽ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രജീഷിനെ കാണ്മാനില്ലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്. 

Related posts

Leave a Comment