Connect with us
48 birthday
top banner (1)

Featured

കേരളത്തിൽ സൂക്ഷ്മതയോടെ അഴിമതി നടത്തുന്ന സർക്കാർ: വി ഡി സതീശൻ

Avatar

Published

on

കൊല്ലം: സൂക്ഷ്മതയോടെ അഴിമതി നടത്തുന്ന സർക്കാരാണ് സംസ്ഥാനത്ത് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്.
കർണാടകയിൽ മുമ്പ് ബിജെപിയുടെ 40% കമ്മീഷൻ സർക്കാർ ആയിരുന്നുവെങ്കിൽ ഒന്നാം പിണറായി സർക്കാർ 45% കമ്മീഷനിലായിരുന്നു കരാറുകളിൽ ഏർപ്പെട്ടിരുന്നത്. ഇപ്പോഴാകട്ടെ ക്യാമറയിൽ കമ്മീഷൻ 65% എത്തിനിൽക്കുകയാണ്. ആകെ ചെലവ് വരുന്ന തുകയുടെ പകുതിയിലേറെ കമ്മീഷൻ വാങ്ങുന്ന സർക്കാരാണിത്. ഇത്രയും കമ്മീഷൻ വാങ്ങുന്ന സർക്കാർ എവിടെയും കാണില്ല.
പരസ്പരം ബന്ധമുള്ള ഒന്നിലേറെ കമ്പിനികൾ ടെൻഡർ നടപടികളിൽ പങ്കെടുത്ത് ആരെങ്കിലും ഒരാൾ കരാർ ഏറ്റെടുക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഈ കമ്പിനികൾ തമ്മിൽ പരസ്പരം ധാരണയുണ്ട്. ഇതിന്റെ എല്ലാം കമ്മീഷൻ എത്തപ്പെടുന്നത് ഒരു കേന്ദ്രത്തിലേക്ക് ആണ്. അതിന്റെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. അഴിമതിയെപ്പറ്റി പ്രതിപക്ഷം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിൽ ഒരു പ്രതികരണവും മുഖ്യമന്ത്രി നടത്തുന്നില്ല. രേഖയില്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല. പുറത്തുകൊണ്ടുവരുന്ന ഒരു രേഖയുടെയും സത്യസന്ധത ആരും ചോദ്യം ചെയ്തിട്ടില്ല. അത് പ്രധാനപ്പെട്ട രേഖകളാണ് പുറത്തുവന്നത് എന്നതിന്റെ തെളിവാണ്. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ ഇത് പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം ഡോ. ശൂരനാട് രാജശേഖരൻ കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, കെപിസിസി സെക്രട്ടറിമാരായ എ ഷാനവാസ്‌ ഖാൻ, സൂരജ് രവി, പി ജർമിയാസ്, ബിന്ദു ജയൻതുടങ്ങിയവർ സംസാരിച്ചു.

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured