കേരളത്തില്‍ പ്രളയഭീഷണി ; കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥാപിക്കണമെന്ന് വിദ​ഗ്ദ സമിതി

ഡൽഹി: തുടർച്ചയായിട്ടുള്ള പ്രളയഭീഷണി അതിജീവിക്കാൻ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ നിർമ്മിക്കണമെന്ന് ജലവിഭവ പാർലമെന്ററി സമിതി നിർദേശം. പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച്‌ അണക്കെട്ടുകൾ പണിയാനായി പരിസ്ഥിതിസംഘങ്ങളുൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്‌സ്വാൾ അധ്യക്ഷത വഹിച്ച സമിതി ആവശ്യപ്പെട്ടു.

അട്ടപ്പാടി ജലസേചനപദ്ധതിക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ഉടൻ ലഭ്യമാക്കാൻ കേന്ദ്ര ജലശക്തിമന്ത്രാലയം ഇടപെടണമെന്നും സമിതി നിർദേശിക്കുകയും ചെയ്തു. കേരളത്തിൽ 2018-ലുണ്ടായ പ്രളയത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങൾ തേടിയുമാണ് സമിതിയുടെ റിപ്പോർട്ട്.

Related posts

Leave a Comment