കർഷകർ കൊല്ലപ്പെട്ട സംഭവം ; യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പോലീസ് അതിക്രമം

തിരുവനന്തപുരം : ഉത്തർപ്രദേശിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികളെ സംരക്ഷിക്കുന്ന യോഗി സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പോലീസ് അതിക്രമം.സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related posts

Leave a Comment