പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ് (25) പൊലീസ് അറസ്റ്റ്ചെയ്തത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് നടപടി. പോക്സോ നിയമപ്രകാരമാണു നടപടി.
പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ പൊലീസ് ആണ് തുടരന്വേഷണം നടത്തുന്നത്.

Related posts

Leave a Comment