അഴിമതിയും ബാല പീഡനവും സജീവം ; സാംസ്കാരിക നായകർ മുതൽ നിഷ്പക്ഷ നാടകക്കാർ വരെ പിണറായിപ്പേടിയിൽ മൗനത്തിൽ

കൊച്ചി : കേരളത്തിൽ അധികാരത്തിലുള്ള ഇടതുപക്ഷ മുന്നണിയിലെ സിപിഎമ്മെന്ന പ്രധാന കക്ഷിയുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. തുടർ ഭരണം ലഭിച്ചിരിക്കുന്നത് എന്ത് കുറ്റകൃത്യങ്ങൾക്കും നേതൃത്വം നൽകാനുള്ള ലൈസൻസായാണ് സിപിഎം കാണുന്നതെന്നാണ് വിമർശനം. ചുരുങ്ങിയ നാളുകൾക്കുള്ളിൽ സിപിഎം നേതാക്കളും സജീവ പ്രവർത്തകരും പ്രതിസ്ഥാനത്ത് വന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ട്. വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടി തൂക്കിയത് ഏറെ വേദനയോടെയാണ് കേരളസമൂഹം നോക്കിക്കണ്ടത്. ആ സംഭവത്തിനു പിന്നിലും പ്രതി ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായിരുന്നു. തുടർന്നും അതിനു മുൻപും പിൻപും സമാനമായ ബാല പീഡനങ്ങളും നടന്നിട്ടുണ്ട്. അതിനുപുറമേ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് പാർട്ടി നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗുരുതരമായ ക്രമക്കേടുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ മദ്യശാലകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാജവാറ്റ് നിർമ്മാണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിലും ഏറെപേരും സിപിഎം അനുകൂലികളായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പാടെ പരാജയമായ സർക്കാർ ഭരണസംവിധാനങ്ങളെ ക്രിമിനലുകൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുത്തുന്നു.നേതാക്കളുടെയും പ്രവർത്തകരുടെയും അഴിഞ്ഞാടലിൽ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് സർക്കാർ ഇവിടെ ചെയ്യുന്നത്. സാംസ്കാരിക നായകർ എന്നുപറയുന്ന വിഭാഗവും സെലക്ടീവായി കാര്യങ്ങൾ എടുത്തുകൊണ്ട് നിഷ്പക്ഷത ചമയുന്ന ആളുകളും ഇത്തരം വിഷയങ്ങളിൽ മൗനവ്രതത്തിലാണ്. അവർ സ്വീകരിക്കുന്ന മൗനവ്രതം പിണറായി വിജയനോടുള്ള ഭയപ്പാട് ആണെന്നാണ് പൊതുവേയുള്ള വിമർശനം.

Related posts

Leave a Comment