കേരളത്തിൽ കോവിഡ് അതിരൂക്ഷം ; സർക്കാർ സംവിധാനങ്ങൾ പരാജയം ; ഭീതിയോടെ ജനങ്ങൾ

കൊച്ചി : കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും ടി പി ആർ നിരക്കും വർധിച്ച സാഹചര്യത്തിൽ തന്നെ തുടരുകയാണ്. ഓരോ ദിവസവും പതിനായിരത്തിലേറെ പുതിയ രോഗികളാണ് കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിൽ ആകുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഏറെ കൊട്ടിഘോഷിച്ച സംസ്ഥാനമാണ് കേരളം. കഴിഞ്ഞ പിണറായി സർക്കാർ കോവിഡ് പ്രവർത്തനങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്ന ആക്ഷേപം ശക്തമായിരുന്നു. സന്നദ്ധ സംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും നടത്തിയ ഇടപെടലുകൾ പ്രതിരോധ മുഖത്തെ സർക്കാരിന്റെ മുഖംമിനുക്കുന്നതിനാണ് ഉപയോഗപ്പെടുത്തിയത്.

ഇന്ന് രാജ്യത്തെ ആകെ കോവിഡ് കണക്കുകളിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിൽ നിന്നാണ്. മറ്റ് ഡൽഹി പോലെ കോവിഡ് വ്യാപനം രൂക്ഷമായിരുന്ന പല സംസ്ഥാനങ്ങളും കോവിഡിനെ പിടിച്ചു നടത്തിയപ്പോഴും കേരളം കൂടുതൽ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ വാക്സിന്റെ ലഭ്യത കുറവ് ഉണ്ട്. സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആണ് കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സമീപനമെന്ന വിമർശനം പൊതുജനങ്ങൾക്കിടയിൽ ശക്തമാണ്.

അനാവശ്യമായി നൽകിയ ഇളവുകളും സർക്കാർ സംവിധാനങ്ങളുടെ പരാജയവും കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് കോവിഡ് പ്രതിരോധ വുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിക്കാരെ തിരികെ കയറ്റിയതും പ്രാദേശിക തലങ്ങളിൽ കോവിഡ് പ്രതിരോധത്തെ പിന്നോട്ടടിച്ചു.

Related posts

Leave a Comment