സംസ്ഥാനത്ത് 21 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മരിച്ചതായി ഓദ്യോഗിക കണക്കുകൾ

സംസ്ഥാനത്ത് 21 പേർ ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മരിച്ചതായി ഓദ്യോഗിക കണക്കുകൾ.തിരുവനന്തപുരത്ത് അഞ്ച് പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ മരിച്ചത്. എറണാകുളത്ത് നാല് രോഗികള് മരിച്ചു. സംസ്ഥാനത്ത് ആകെ 110 പേര്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില് 21 പേര് മരിച്ചപ്പോള്, 61 പേര് രോഗമുക്തി നേടി. 28 പേര് ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹം അടക്കം മറ്റ് അസുഖങ്ങളുള്ളവര്ക്കാണ് ബ്ലാക്ക് ഫംഗസ് രോഗം ഗുരുതരമാകാന് സാധ്യത.

ബ്ലാക്ക്ഫംഗസ് ബാധയുടെ പശ്ചാത്തലത്തില് ആശുപത്രി ഐസിയു, വെന്റിലേറ്റര് മേഖലകളില് അണുനശീകരണം കര്ശനമാക്കാന് ആരോഗ്യവകുപ്പ് നിര്ദേശിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് ബാധിച്ചവര്ക്ക് സൗജന്യ ചികിത്സ നല്കുമെന്ന് സംസ്ഥാന സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മുതല് 12 ലക്ഷം രൂപ വരെ ചെലവു വരുന്ന ചികിത്സ ബിപിഎല്-എപിഎല് വ്യത്യാസമില്ലാതെ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്ക്കാര് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Related posts

Leave a Comment