പ്രതിരോധത്തിലെ പാളിച്ച ; രാജ്യത്തിന് തന്നെ അപമാനമായി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ പാളിച്ച കാരണം രാജ്യത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് കേരളം. കോവിഡ് നിയന്ത്രണത്തിലെ സർക്കാരിന്റെ വീഴ്ച്ചയാണ് ഇപ്പോൾ രാജ്യമൊന്നടങ്കം സംസാര വിഷയം. രാജ്യത്തെെ ഏറ്റവും കൂടുതൽ കോവിഡ് കണക്കുകളുമായി അതിവേ​ഗം ബഹുദൂരം മുന്നേറുകയാണ് കേരളം. കോവിഡ് നിയന്ത്രണത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് ആരോ​ഗ്യ വിദ​ഗ്ദർ തന്നെ ചൂണ്ടി കാണിക്കുന്നു. ചിട്ടയായ നിയന്ത്രണങ്ങളോ, പ്രതിരോധ സംവിധാനങ്ങളോ തീർക്കാതെ സംസ്ഥാനത്തെ ഒന്നടങ്കം നിലയില്ലാ കയത്തിലേക്ക് തളളിയിടുകയാണ് ആരോ​ഗ്യ മന്ത്രിയും, മുഖ്യ മന്ത്രിയും. അരക്ഷിതാവസ്ഥ ചൂണ്ടികാണിച്ച് അത് ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തോട് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് ആരോ​ഗ്യമന്ത്രിയുടേത്.
രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയലിധകവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കാര്യമായ ഊന്നൽ നൽകാതെ വെറും പ്രസ്താവനകൾ മാത്രം തട്ടിവിട്ട് തടിതപ്പുകയാണ് ആരോ​ഗ്യമന്ത്രി. വക്സിൻ വിതരണത്തിലെ ഇതിനെതിരെ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധം ശക്തമാണ്. പാർട്ടിക്കുളളിൽ തന്നെ സർക്കാരിന്റെ നയങ്ങൾക്കെതിരെ പുകച്ചിലുകൾ ശക്തമാണെന്നാണ് അഭ്യൂഹങ്ങൾ.

അതേസമയം മുട്ടിൽ മരം കൊള്ള ഉൾപ്പെടെ വൻതോതിലുള്ള വനം കൊള്ള നടത്തിയ ‘വനംമാഫിയ’ തലവൻമാരെയും അതിനെല്ലാം കൂട്ടുനിന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ പ്രമാണിമാരെയും ഇടനിലക്കാരെയും സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും പ്രകടമായ തെറ്റായ ശ്രമങ്ങൾ, കരുവന്നൂർ ബാങ്ക് കൊള്ളയുൾപ്പെടെ സഹകരണമേഖലയ്ക്ക് അപമാനം ഉണ്ടാക്കിയ ‘സഹകരണമാഫിയ’ സംഘങ്ങളെ കൈകാര്യം ചെയ്യുന്നതിലെ മൃദു സമീപനം, നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് സർക്കാർ ഖജനാവിലെ പണം ദുർവിനിയോഗം ചെയ്ത് ‘നിയമസഭാകയ്യാങ്കളി’ കേസ് പിൻവലിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ച് ചോദിച്ചുവാങ്ങിയ താങ്ങാനാകാത്ത തിരിച്ചടി തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ സർക്കാർ നടപടികളും സമീപനങ്ങളും വരുത്തിവെച്ച ജനപ്രതിഷേധത്തിൽ പ്രതിച്ഛായ തീർത്തും തകർന്നു പോയ ദുരവസ്ഥയിലാണ് സർക്കാർ എത്തിച്ചേർന്നിട്ടുള്ളത്. ഇത്തരം തിരക്കുകളിൽ പെട്ട് അലയുന്നതിനിടെ കോവിഡ് മഹാമാരിയിലോട്ട് ശ്രദ്ധ ചെലുത്താൻ സാധിക്കാത്തതിൽ മുഖ്യമന്ത്രിയെ തെറ്റുപറയാനും കഴിയില്ല. തെറ്റു പറയുന്നവർക്ക് കിറ്റുണ്ടല്ലോ.

അശാസ്ത്രീയമായ അടച്ചിടലുകളും കോവിഡ്ചെറുത്തുനിൽപ്പിനായുളള ആസൂത്രണ പിഴവുകളും കോവിഡ് വ്യാപനതോത് വർധിപ്പിക്കുന്നതിന് ആക്കം കൂട്ടി. മാത്രമല്ല രോ​ഗവ്യാപനതോത് വർധിക്കുമ്പോൾ ജനങ്ങളെ ആക്ഷേപിക്കുകയും കുറയുമ്പോൾ അത് സർക്കാരിന്റെ പരിശ്രമത്തിന്റെ വിജയമായി ഉയർത്തികാണിക്കാനും സർക്കാർ വക സൈബർ പോരാളികൾ യഥാസമയം സജ്ജമാണ്. രോ​ഗ വ്യാപന നിരക്ക് വർധിക്കുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പ്രകടമാക്കുന്നവരെയെല്ലാം സംഘം ചേർന്ന് ആക്രമിക്കുകയാണ് സൈബർ പോരാളികളുടെ പ്രധാന ചുമതല. കൂടാതെ കോവിഡ് മരണ കണക്കുകളിലും അവ്യക്തതയുണ്ടെന്ന് ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. മാത്രമല്ല ലോക്ക്ഡൗൺ സമയത്ത് കടക്കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ നിരക്കും ചെറുതല്ല. വ്യാപാരികളുടെ കൂട്ട ആത്മഹത്യക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചത്.

Related posts

Leave a Comment