‘മൂവർണ്ണത്തണലിലേക്ക് ഒഴുക്ക് തുടരുന്നു’ ; എറണാകുളത്ത് വിവിധ പാർട്ടികളിൽ നിന്നും ആയിരം പേർ കോൺഗ്രസിലേക്ക്

കൊച്ചി : വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച ആയിരത്തിലേറെ ആളുകൾ എറണാകുളത്ത് കോൺഗ്രസിൽ അംഗത്വമെടുക്കും.ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ,പ്രതിപക്ഷനേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുക്കും. ഡിസിസിയുടെ നേതൃത്വത്തിലാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

സംഘപരിവാർ ഭരണത്തിനെതിരെ മുട്ടുമടക്കാത്ത ചെറുത്തുനിൽപ്പിന്റെ പച്ചത്തുരുത്ത് കോൺഗ്രസ്‌ ആണെന്നുള്ള തിരിച്ചറിവാണ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആയിരത്തിലധികം പേരെ കോൺഗ്രസിന്റെ കൊടിക്കീഴിലേക്ക് അടുപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ നേതൃത്വവും പുത്തൻ ശൈലികളും അവരെ ഈ പാർട്ടിയിലേക്ക് ആകർഷിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment