മുല്ലപ്പെരിയാർ; കേരളാ കോൺഗ്രസ് ഉപവാസം നാളെ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാക്കൾ നാളെ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവസിക്കും.  മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കുക,  പുതിയ ഡാം നിർമ്മിച്ച് ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് രാവിലെ പത്തിനാണ് ഉപവാസ സമരം. പിജെ ജോസഫ് എംഎൽഎയും സംസ്ഥാന നേതാക്കളും ഉപവാസ സമരത്തിന് നേതൃത്വം നൽകും. 

Related posts

Leave a Comment