മാണി ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്നത് കാനം – ഇസ്മായില്‍ പോര് മറച്ചു വെക്കാൻ: പൊട്ടിത്തെറിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ്

ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച്‌ കേരള കോണ്‍ഗ്രസ് നേതാവ്. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി അംഗവും വയനാട് ജില്ലാ പ്രസിഡന്റുമായ കെ.ജെ. ദേവസ്യയാണ് കാനത്തിന് കത്തയച്ചത്.

കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് കാനം – ഇസ്മായില്‍ പോര് മറച്ചു വയ്ക്കാനാണെന്ന് കത്തില്‍ ആരോപിക്കുന്നു. കേരള കോണ്‍ഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളില്‍ സിപിഐ വോട്ടുകള്‍ മാറ്റി കുത്തിയതായും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related posts

Leave a Comment