ഭരണകൂട നെറികേടുകൾക്കെതിരെ പൊരുതുവാൻ ജില്ലകളിൽ കോൺഗ്രസിന് പുത്തൻ നേതൃത്വം ; ഡിസിസി അധ്യക്ഷൻന്മാരെ പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ പതിനാല് ജില്ലകളിലെയും ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണകൂട നെറികേടുകൾക്കെതിരെ ജില്ലകളിൽ ഇനി പ്രതിഷേധ പരിപാടികൾ ശക്തമാക്കും. പുതിയ ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നത്. മുഴുവൻ നേതാക്കന്മാരുടെയും പിന്തുണയോടുകൂടിയാണ് ഹൈക്കമാൻഡിന്റെ അനുമതിയോടെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി ബാബുപ്രസാദ്, കോട്ടയം: നട്ടകം സുരേഷ് , ഇടുക്കി: സി പി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍ എന്നിങ്ങനെയാണ് അന്തിമ പട്ടിക എന്ന് സൂചന.

Related posts

Leave a Comment