മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെ ഒരു വരിയിലൂടെ പ്രതിഷേധിക്കാൻ പോലും പിണറായി വിജയന് സാധിച്ചിട്ടില്ല : കെ എം അഭിജിത്ത്

നീതിക്കുവേണ്ടി പോരാടുന്ന കർഷകനെ ശരീരത്തിലൂടെ വാഹനം കയറ്റി കൊല്ലുന്ന ബി.ജെ.പി നേതാക്കളെ പറ്റിയോ ജനാധിപത്യധ്വംസനത്തിന് നേതൃത്വം കൊടുക്കുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെയോ ഒരു വരിയിലൂടെ പ്രതിഷേധിക്കാൻ പോലും കേരള മുഖ്യമന്ത്രി സഖാ.പിണറായി വിജയന് സാധിച്ചിട്ടില്ലെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വീണ്ടും വീണ്ടും തിരഞ്ഞു നോക്കി ഫേസ്ബുക്ക് ഇടത്തിൽ പോലും നീതിക്കുവേണ്ടി പോരാടുന്ന കർഷകനെ ശരീരത്തിലൂടെ വാഹനം കയറ്റി കൊല്ലുന്ന ബി.ജെ.പി നേതാക്കളെ പറ്റിയോ ജനാധിപത്യധ്വംസനത്തിന് നേതൃത്വം കൊടുക്കുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരെയോ ഒരു വരിയിലൂടെ പ്രതിഷേധിക്കാൻ പോലും കേരള മുഖ്യമന്ത്രി സഖാ.പിണറായി വിജയന് സാധിച്ചിട്ടില്ല.
ലംഖിപുർ കൊലപാതകവുമായി ബന്ധപ്പെട്ട് അനുശോചനം പോലും രേഖപ്പെടുത്താൻ തയ്യാറാകാതെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ കോൺഗ്രസ്സിനെ വിമർശിക്കാൻ സംഘപരിവാറും,സഖാക്കളും മത്സരിക്കുകയാണ്. സഖാവേത്,സംഘിയേതെന്ന് തിരിച്ചറിയാതെ സംഘാക്കളായി അവർ ലയിച്ചിരിക്കുന്നു.
ദാ ഇപ്പോൾ കൈരളി വാർത്തയെന്ന ലാബലിൽ പ്രചരിക്കുന്ന വീഡിയോ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ജനം ടിവി യിലെ വാർത്തയാണോ.? അല്ല സി.പി.എം നേതൃത്വം കൊടുക്കുന്ന കൈരളിയിലെ വാർത്ത തന്നെയാണ്. ഇക്കണക്കിന് പോയാൽ ജനം ടിവിയും കൈരളിയും ലയിക്കുന്ന ദിനം വിദൂരമാകില്ല. അത്രമേൽ കോൺഗ്രസ്സ് വിരുദ്ധതയാണ് ഇവരെ നയിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ബി.ജെ.പിയുടെ വിധേയനായി അങ്ങ് മാറുന്നതിൽ ജനാധിപത്യവും-മതേതരത്വവും-ബഹുസ്വരതയും ശക്തിപ്പെടണമെന്നാഗ്രഹിക്കുന്ന പൗരനെന്ന നിലയിൽ എനിയ്ക്കും ആശങ്കയുണ്ട്. ‘അങ്ങയുടെ വാക്കുകൾ തന്നെ കടമെടുത്താൽ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ വടിവാളുകൾക്കിടയിലൂടെ ബി.ജെ.പിയെ പ്രതിരോധിച്ചെന്ന് “പറയപ്പെടുന്ന” താങ്കൾക്ക് ഇന്ത്യക്കകത്തു നിന്ന് ഇന്ത്യക്കെതിരെ പോരാടുന്ന ബിജെപിക്കും, നരേന്ദ്രമോദിക്കുമെതിരെ ശബ്ദിക്കാൻ എന്ന് സാധിക്കും.?
(ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ് ആശയങ്ങൾ ശക്തിപ്പെടണമെന്നാഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങളുണ്ടെങ്കിൽ നിങ്ങൾ സ്വയമൊന്ന് വിലയിരുത്തൂ ലഖിംപുർ വിഷയത്തിലുൾപ്പെടെ കേരള മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്.?)

Related posts

Leave a Comment