കാർട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു

കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാൻ കാർട്ടൂണിസ്റ്റ് യേശുദാസന്റെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്നും മലയാള കാർട്ടൂണിനും ഏറെ ഇരുട്ടു നിറഞ്ഞ ഒരു ദിവസമാണ് ഇന്ന്. ചിരിയുടെയും ചിന്തയുടെയും പ്രഭാതങ്ങൾ സമ്മാനിച്ച അതുല്യ വ്യക്തിത്വം അസ്തമിച്ചിരിക്കുന്നു. കാർട്ടൂണിസ്റ്റുകൾക്ക് ആചാര്യനായ അപൂർവ്വ പ്രതിഭയായിരുന്നു. ഗുരുവായ ഇന്ത്യൻ കാർട്ടൂണിൻ്റെ കുലപതി ശങ്കറിൻ്റെ ജീവിത നിഷ്ഠകൾ യേശുദാസൻ സാറും പിന്തുടർന്നിരുന്നു. കോവിഡ് ബാധിതനാകുന്ന നാൾ വരെ എന്നും മുടങ്ങാതെ വരച്ചിരുന്നു. സാമൂഹിക രാഷ്ട്രീയ നിരീക്ഷണങ്ങളും വായനയും സൗഹൃദങ്ങളും കലാപ്രവർത്തനവും അദ്ദേഹം തുടർന്നു. പ്രായത്തിൻ്റെ അവശതകളിലും അത് മുടക്കിയില്ല. അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുന്നിൽ അക്കാദമി ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ കേരള കാർട്ടൂൺ അക്കാദമിയും പങ്കുചേരുന്നു എന്ന് അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Related posts

Leave a Comment