വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന് യാത്രാമൊഴിയുമായി കേരളം ; പൊതു ദര്‍ശനത്തിന് ശേഷം സംസ്ക്കാരച്ചടങ്ങുകള്‍

തിരുവനന്തപുരം: ധീര ജവാന്‍ വൈശാകിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കുടവൂര്‍ സ്കൂളില്‍ ആണ് മൃതുദേഹം പോതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെയാകും വീട്ടുവളപ്പില്‍ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുക 2017ല്‍ സൈന്യത്തില്‍ ചേര്‍ന്ന വൈശാകിന്റെ വിയോ​ഗത്തില്‍ നാടൊന്നാകെ യാത്രാമൊഴി നല്‍കുകയാണ്.

ഇന്ന് പുലര്‍ച്ചെയോടെയാണ് വൈശാഖിന്റെ ഭൌതിക ശരീരം ജന്മ നാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസമാണ് പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.

Related posts

Leave a Comment