കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് ; സിപിഎം പ്രവർത്തകയായ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കേരള ബാങ്കിൽ 64 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തക കൂടിയായ സീനിയർ അക്കൗണ്ടന്റിനെ സസ്പെൻഡ് ചെയ്തു. കേരള ബാങ്ക് കോഴിക്കോട് മെയിൻ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവർ. 64 ലക്ഷത്തിലധികം തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപക്കാരുടെയും ദീർഘകാലമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളിലെയും പലിശയാണ് ഇവർ മറ്റു ജീവനക്കാരുടെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് തട്ടിയെടുത്തത്. ജീവനക്കാർ സീറ്റുകളിൽ ഇല്ലാത്ത ഉച്ച സമയത്തുൾപ്പെടെയാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണം നടത്തി തട്ടിപ്പ് കണ്ടെത്തിയത്. സി പി എം അനുകൂല സർവ്വീസ് സംഘടന നേതാവിൻ്റെ ഭാര്യയായതിനാൽ ബാങ്ക് അധികൃതർ തട്ടിപ്പ് വിവരം രഹസ്യമാക്കി വെക്കുകയായിരുന്നു. ജീവനക്കാരി ജോലി ചെയ്ത മറ്റു ബാങ്കുകളിലും അന്വേഷണം തുടരുന്നുണ്ട്.

Related posts

Leave a Comment