കേരളത്തിൽ കരുവന്നൂരുകൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ സഹകരണവകുപ്പ് അടിയന്തിരമായി പുനസംഘടിപ്പിക്കപ്പെടണം : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിൽ കരുവന്നൂരുകൾ ഇനിയും ആവർത്തിക്കപ്പെടാതിരിക്കാൻ സഹ.വകുപ്പ് അടിയന്തിരമായി പുനസംഘടിപ്പിക്കപ്പെടണമെന്നും പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നടപ്പിലാക്കാത്ത ഏക ഡിപ്പാർട്ട്‌മെന്റായി സഹകരണ വകുപ്പ് മാറിയത് വകുപ്പിന് തന്നെ നാണക്കേടാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് & ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.പി സി വിഷ്ണുനാഥ് എം എൽ എ,സി ആർ മഹേഷ് എം എൽ എ, സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, അഡ്വ.എ മോഹൻദാസ്, കെ ജി ഒ യു സംസ്ഥാന പ്രസിഡന്റ് മനോജ് ജോൺസൺ, സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ സെക്രട്ടറി സജീവ് പരിശവിള, സംസ്ഥാന ഭാരവാഹികളായ പ്രിയേഷ് സിപി, ജിറ്റ്സി ജോർജ്ജ്, സെബാസ്റ്റ്യൻ മൈക്കിൾ, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ജനറൽ സെക്രട്ടറി എം രാജേഷ് കുമാർ സ്വാഗതവും കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment