Connect with us
inner ad

Thrissur

‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’യുമായി കേരള അസോസിയേഷൻ ഫോർ ഫിസിയൊതെറാപ്പിസ്റ്റ് കോ-ഓർഡിനേഷൻ

Avatar

Published

on

തൃശ്ശൂർ: ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്ന ആഹ്വാനവുമായി കേരള അസോസിയേഷൻ ഫോർ ഫിസിയൊതെറാപ്പിസ്റ്റ് കോ-ഓർഡിനേഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ഡെൻഫീൽഡ് ടർഫിൽ സംഘടിപ്പിച്ച ടൂർണമെന്റ് കേരള പോലീസ് മുൻ ഫുട്ബാൾ ടീം ക്യാപ്റ്റനും, അസിസ്റ്റന്റ് കമാൻഡന്റുമായ സിപി അശോക്ൻ നിർവഹിച്ചു. കേരള പോലീസ് മുൻ ഫുട്ബോൾ താരം എസ്ഐ. ബിജു എസ്‌ സ്ത്രീകൾക്കുള്ള സമ്മാനവിതരണം നടത്തി. ഇരിഞ്ഞാലക്കുട അക്കാദമി ഒഫ് സ്പോർട്സ് ഡയറക്ടർ എംകെ.സുബ്രമണ്ണ്യൻ മുഖ്യപ്രഭാഷണം നടത്തി.

കേരള അസോസിയേഷൻ ഫോർ ഫിസിയൊതെറാപ്പിസ്റ്റ് കോ ഓർഡിനേഷൻ തൃശൂർ പ്രസിഡന്റ് ഡോ.റോയ് കാവല്ലൂർ, സെക്രട്ടറി ഡോ.ജിബിൻ ജോൺസൺ,
ട്രഷറർ ഡോ.അനുവർഷ്, ഡോ.നിഖിൽ
ലക്ഷമൺ, ഡോ. ശ്രീകുമാർ സുകുമാരന്
ഡോ.ഭരത് പാറയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഇന്നസെന്റിന്റെ ചിത്രം; സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ

Published

on

തൃശൂര്‍: തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ. ഫ്‌ളക്‌സിൽ അന്തരിച്ച നടനും മുൻ എൽഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സിലാണ് എല്ലാത്തിനും അപ്പുറം സൗഹൃദം എന്ന കുറിപ്പോടെ ഇന്നസെന്റിന്റെ ചിത്രം.

കുടുംബാംഗങ്ങളുടെ അറിവോടെയല്ല ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. ഇക്കാര്യത്തിൽ പരാതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമമായ തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും കുടുംബം വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02


Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്റെ ശോഭ കെടുത്തി: കെ മുരളീധരൻ

Published

on

അനാവശ്യമായ നിയന്ത്രണങ്ങൾ ഇത്തവണ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന് തൃശൂർ ലോക് സഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ. വെളുപ്പിനെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് പകൽ നടന്നതിൽ പ്രതിഷേധിച്ചാണ് പോലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം നടത്തിയത്. ‘പോലീസിനെ നിയന്ത്രിക്കുന്ന ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും എവിടെ? ഇന്നലെ മുതലുണ്ടായ അനിശ്ചിതത്വം ഇന്ന് രാവിലെയാണ് പരിഹരിക്കാനായത്. രണ്ടു മന്ത്രിമാരുള്ള ജില്ലയിൽ പ്രശ്നപരിഹാരത്തിനായി കാലതാമസം വന്നതെന്തുകൊണ്ട്?കേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബാധിച്ചു. ആദ്യമായി പൂരം നടക്കുന്നതുപോലെയാണ് ഇത്തവണ നടന്നത്. പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Continue Reading

Featured