Connect with us
48 birthday
top banner (1)

Agriculture

കാർഷികസംരംഭകർക്ക് പരിശീലനവുമായി കേരള കാർഷിക
സർവകലാശാല

Avatar

Published

on

കാര്‍ഷിക മേഖലയിലെ പുതിയ സംരംഭകര്‍ക്കും സംരംഭങ്ങള്‍ തുടങ്ങാൻ താത്പര്യമുള്ളവർക്കുമായി കേരള കാർഷിക സർവകലാശാല നടത്തി വരുന്ന സർട്ടിഫിക്കറ്റ്
കോഴ്സ് ആയ കാര്‍ഷിക സംരംഭകത്വ പാഠശാല(ഫാം ബിസിനസ്‌ സ്കൂള്‍) യുടെ ആറാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു..
കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലന പരിപാടി
നടത്തുന്നത്.ഹയര്‍സെക്കന്‍ഡറിയാണ് അടിസ്ഥാന യോഗ്യത. 2023 ഫെബ്രുവരി 19 മുതൽ 24വരെയാണ് പരിശീലനം.കാര്‍ഷിക സംരംഭക മേഖലയിലെ സാധ്യതകള്‍,സംരംഭം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട
നിയമവശങ്ങള്‍ അക്കൌണ്ടിംഗ് രീതികള്‍,സംരംഭകര്‍ക്കായി നിലവിലുള്ള സര്‍ക്കാര്‍പദ്ധതികള്‍, കാര്‍ഷിക സര്‍വ്വകലാശാല
വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍,സംരംഭകത്വ നൈപുണ്യ വികസനം, സംരംഭകത്വവികസന പ്രോജക്ടുകള്‍ രൂപീകരിക്കൽ, വിപണനതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങൾ
വിശദീകരിക്കും.. വിദഗ്ദരുടെ ക്ലാസുകൾ,പ്രായോഗിക പരിശീലനം,സംരംഭകരുമായിസംവാദം, കൃഷിയിട സന്ദർശനം എന്നിവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനാര്‍ത്ഥികൾക്ക് താല്പര്യം ഉള്ള
കാർഷിക മേഖലയിൽ തുടർപരിശീലനം,
കാര്‍ഷിക സര്‍വ്വകലാശാലയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്ത
സാങ്കേതിക വിദ്യകള്‍ വാങ്ങാനുള്ള സൗകര്യം എന്നിവയും ഈ പരിപാടിയുടെ തുടര്‍ച്ചയായി
ഒരുക്കികൊടുക്കുന്നതാണ്. കോഴ്സ് ഫീ 5000 രൂപ. പരിശീലനാർഥികൾക്ക് ഭക്ഷണം, താമസ സൗകര്യം എന്നിവ നൽകുന്നതായിരിക്കും. അപേക്ഷ
സമർപ്പിക്കേണ്ട അവസാന തീയതി 2024 ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 04872371104.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

കാര്‍ഷിക മേഖലയോട് സർക്കാറിന്റെ അവഗണന; കര്‍ഷക ആത്മഹത്യ ആശങ്കയുണ്ടാക്കുന്നു: വി ഡി സതീശൻ

Published

on

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തില്‍ വർധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് നെന്മാറയില്‍ നെല്‍കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് ആ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

Advertisement
inner ad

കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും കേരളത്തിലെ കര്‍ഷകരെ ദുരിതക്കയത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. യഥാസമയം സംഭരിച്ച നെല്ലിന് തുക നല്‍കാത്തത് നെല്‍ കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉഷ്ണ തരംഗത്തിലും അതിതീവ്ര മഴയിലും 1000 കോടിയിലേറെ രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടും സഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
പ്രകൃതി ദുരന്തത്തിനിടയിലും ബാങ്കുകളില്‍ നിന്നുള്ള ജപ്തി നോട്ടിസുകള്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ വീടുകളിലേക്ക് പ്രവഹിക്കുകയാണ്. എന്നിട്ടും മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു പോലുമില്ലെന്നത് അദ്ഭുതമാണ്. നെല്‍കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കുന്നതടക്കം കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. പ്രകൃതിദുരന്തവും കൃഷിനാശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. പ്രതിസന്ധി നേരിടുന്ന കര്‍ഷക സമൂഹത്തിനായി അടിയന്തരമായി സമഗ്ര പാക്കേജ് പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Agriculture

സ്മാർട്ട് ഡയറി മുതൽ പുൽകൃഷി വരെ : ക്ഷീരവികസന വകുപ്പിൻ്റെ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

ക്ഷീരവികസനവകുപ്പ് 2024-25 സാമ്പത്തികവർഷത്തിൽ നടപ്പാക്കാനൊരുങ്ങുന്ന വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തുവാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായിയിട്ടാണ് അപേക്ഷകൾ നൽകേണ്ടത്.
2024 ജൂൺ മാസം 27-ാം തീയതി മുതൽ ജൂലായ് മാസം 20 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പുൽകൃഷി വികസനം, മിൽക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം.
20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്ന കോളാർ മോഡൽ പുൽകൃഷി എന്നീ പദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ് , 10 പശു യൂണിറ്റ് , 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ് , ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും ksheerasree.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Agriculture

സുഗന്ധതൈല വിളകളുടെ വികസനത്തിൽ കാർഷിക സർവകലാശാല
‘ബെസ്റ്റ് പെർഫോർമർ’

Published

on

കേന്ദ്ര ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കുന്ന സുഗന്ധ തൈല വിള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. 2023-24 പ്രവര്‍ത്തന മികവിന് കേരള കാര്‍ഷിക സര്‍വകലാശാല “ബെസ്റ്റ് പെര്‍ഫോമര്‍” അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ അടയ്ക്കാ സുഗന്ധവിള ഗവേഷണ ഡയറക്ടറേറ്റിന്റെ കീഴില്‍ പദ്ധതി നടപ്പിലാക്കുന്ന 47 കേന്ദ്രങ്ങളില്‍ നിന്നും ആണ് കേരള കാര്‍ഷിക സര്‍വകലാശാലയെ പ്രസ്തുത അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

അടയ്ക്കാ സുഗന്ധവിള ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ സൂഗന്ധ തൈല വിള വികസനത്തിനായി മേന്‍മയുളള നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനവും വിതരണവും, മികച്ച സാങ്കേതിക വിദ്യ പ്രചരിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് സര്‍വകലാശാല പ്രധാനമായും നടപ്പാക്കി വരുന്നത്. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗവിമുക്തമായ ഇഞ്ചിയുടെ ഉത്പാദനം വിവിധ ജില്ലകളിലെ കര്‍ഷകരുടെ തോട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കൂടാതെ ലോകവ്യാപാരത്തില്‍ പ്രസിദ്ധമായ എന്നാല്‍ ഇപ്പോള്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന കൊച്ചിന്‍ ഇഞ്ചി, ആലപ്പി ഫിംഗര്‍ മഞ്ഞള്‍ എന്ന കേരളത്തിന്റെ തനത് ഇഞ്ചി മഞ്ഞള്‍ വ്യാപാര ഇനങ്ങളുടെ ഉത്പാദനം പുനരുജ്ജീവിപ്പിക്കുന്നതിനുളള പദ്ധതികളും കാര്‍ഷിക സര്‍വകലാശാല നടപ്പാക്കി വരുന്നു.

Advertisement
inner ad

ശ്രീനഗറിലുളള ഷെര്‍-ഇ-കാഷ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ജൂണ്‍ 10,11 തിയതികളിലായി നടത്തിയ ആനുവല്‍ ഗ്രൂപ്പ് മീറ്റിംങ്ങില്‍ വച്ച് കേരള കാര്‍ഷിക സര്‍വകലാശാലയുടെ നോഡല്‍ ഓഫീസറായ ഡോ. ജലജ. എസ്. മേനോന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ആര്‍. ദിനേഷ് -ല്‍ നിന്നും സര്‍ട്ടിഫിക്കറ്റും ഫലകവും ഏറ്റുവാങ്ങി. കേന്ദ്ര സര്‍ക്കാര്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ കമ്മീഷണര്‍ ഡോ. പ്രഭാത് കുമാര്‍, അടയ്ക്കാ സൂഗന്ധവിള ഗവേഷണ ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

    
Advertisement
inner ad
Continue Reading

Featured