പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ കൃഷിഭവനിൽ കേര സമിതി രൂപീകരിച്ചു

പോത്താനിക്കാട് : പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന് അനുവദിച്ച കേരഗ്രാമം പദ്ധതിയുടെ നടത്തിപ്പിനായി വാർഡ് തല കേര സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ എം ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും വാടു തല കൺവീനർമാരും കർഷകരും പങ്കെടുത്തു. കേരള സമിതി ചെയർമാനായി ഷാൻ മുഹമ്മദ്, സെക്രട്ടറി ബിജു അലക്സ് ട്രഷറർ സി വി പോൾ കമ്മറ്റി അംഗങ്ങളായി പിവി വർഗീസ്, മാത്യു റ്റി തോമസ് , എം എം ഏലിയാസ്, പോൾ വർഗീസ്, ജേക്കബ് സിവി, ജോർജ് പൗലോസ്, രാജേഷ് ജെ, കുറുമ്പൻ, എംസി പത്രോസ്, പോൾ സി ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു. ഈ പദ്ധതിയിലേക്ക് അപേക്ഷ വാർഡ് കൺവീനർമാർ മുഖേനയും, കൃഷിഭവൻ മുഖേനയും ലഭ്യമാണ് ഡിസംബർ മാസം പത്താം തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Related posts

Leave a Comment