Connect with us
48 birthday
top banner (1)

Kuwait

കേര : ബെന്നി കെ.ഓ.വീണ്ടു പ്രസിഡന്റ്!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ നാലാമത് വാർഷിക പൊതുയോഗം മങ്കഫ് മെമ്മറീസ് ഹാളിൽ വെച്ച് നടന്നു. പ്രസിഡന്റ് ബെന്നി. കെ ഓ യുടെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിൽ ജനറൽസെക്രട്ടറി കഴിഞ്ഞകാല പ്രവർത്തനം റിപ്പോർട്ട് വായിക്കുകയും ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.ജനറൽ കൺവീനർ സെബാസ്റ്റ്യൻ പീറ്റർ സ്വാഗതം പറയുകയുണ്ടായി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ആൻസൺ പത്രോസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


2024 – 2026 പ്രവർത്തന വർഷത്തിലേക്കുള്ള പ്രസിഡണ്ടായി വീണ്ടും ശ്രീ ബെന്നി. കെ.ഒ യെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി രാജേഷ് മാത്യുവിനെയും, ട്രഷററായി ശശികുമാറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി രജനി സുബയ്യ, ജോയിൻ സെക്രട്ടറിയായി ജേക്കബ് ബേബി, ജനറൽ കൺവീനർ ആയി അനിൽകുമാർ, വെൽഫെയർ കൺവീനറായി നൈജീൽ, ആർട്സ് ആൻഡ് സ്പോർട്സ് കൺവീനറായി ബിജു എസ്. പി, മീഡിയ കൺവീനർ ആയി ബിനിൽ സ്‌കറിയ, കമ്മറ്റി അംഗങ്ങളായി, ആൻസൺ പത്രോസ്, അനിൽ എസ്. പി, റെജി പൗലോസ്, സെബാസ്റ്റ്യൻ പീറ്റർ, ജിൻസ്, ബാബു ബാലകൃഷ്ണൻ, ജോബി, പ്രദീപ്, ജോസ്, സന്തോഷ്, ഫെമിൻ, രാജൻ, ഡെയ്സി ബെന്നി, ദീതി ശശികുമാർ, നൂർജഹാൻ എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് അഗ്നിശമനസേനാ പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ ടീം!

Published

on


കുവൈറ്റ് സിറ്റി : കുവൈറ്റ് അഗ്നി ശമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനമാർജ്ജിച്ച് ടീം മെഡക്സ് മെഡിക്കൽ കെയർ.
കുവൈറ്റ് ആരോഗ്യ മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മെഡക്സ് മെഡിക്കൽ കെയർന്റെ ഫഹാഹീൽ ഔട്‍ലെറ്റിൽ ആണ് അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഭയ വിഹ്വലരാവാതെ സമചിത്തതയോടെ നേരിടുന്നതിനുള്ള പരിശീലനമാണ് വിവിധ മാനേജർ, മാനേജ്‌മന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സ്‌മാർ, പറ മെഡിക്കൽ സ്റ്റാഫ്‌, മറ്റു ജീവനക്കാർ എന്നിവർക്ക് ലഭിച്ചത്.

അത്യധികം ഉയർന്ന താപ നിലയുള്ള ഈ സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും ജീവനക്കാർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും, സ്വന്തം സുരക്ഷയോ ടൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു!

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement
inner ad

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചന മർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്പി ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

വിദേശ തൊഴിൽ തട്ടിപ്പ് : രണ്ടു മാസത്തിനകം നടപടി വേണമെന്ന്ഹൈക്കോടതി!

Published

on


കുവൈറ്റ് സിറ്റി : വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി വേണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ സംസ്ഥാന സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേരളം ഹൈക്കോടതി ഉത്തരവിട്ടു. വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്നതിന്റെയും വിദേശ കുടിയേറ്റങ്ങളുടെയും മറവിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നത്. നിവേദനത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവാവ് പ്രവാസി സമൂഹത്തിനു ആശ്വാസകരമാണെന്നു പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, ഷൈജിത്, ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.

Continue Reading

Featured