Connect with us
inner ad

News

അറേബ്യൻ വടം വലി മത്സരം മെയ് 19ന് റിയാദിൽ

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : കേളി കലാസാംസ്കാരിക വേദി  ആദ്യമായി, GCC രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളെ അണിനിരത്തി അറേബ്യൻ വടംവലി മത്സരം മെയ് 19 വെള്ളിയായ്ഴ്ച അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽസംഘടിപ്പിക്കുന്നു.

വസന്തം 2023 ന്റെ സമാപനത്തോടനുബന്ധിച്ച് റിയാദ് വില്ലാസ് മുഖ്യ പ്രായോജകരായ അറേബ്യൻ വടംവലി മത്സരത്തിൽ യു.എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നിരവധി ടീമുകൾ പങ്കെടുക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

റിയാദ് ഇന്ത്യൻ വടംവലി അസോസിയേഷന്റെ (റിവ) റഫറി പാനലാണ് മത്സരം നിയന്ത്രിക്കുന്നത്. സ്പോര്‍ട്ടിംഗ് എഫ്സി – റിയാദ്, ടീം റിബെല്‍സ് – റിയാദ്, കേളി മലാസ് ഏരിയ ടീം, മോഡേണ്‍ കനിവ് – റിയാദ്, ഡെക്കാന്‍ കെ.എസ്.വി – റിയാദ്, ദുബൈ കടപ്പുറം തകസുസ്സി – റിയാദ്, ആഹാ സെവൻസ് കല്ലൂസ് – ദമ്മാം, ആഹാ കുവൈത്ത് ബ്രദര്‍ (AKB)– കുവൈത്ത്, സാക് (SAK)ഖത്തര്‍, ടീം യു.എ. ഇ എന്നീ ടീമുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ട്രോഫികൾക്ക് പുറമെ വലിയ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ക്വാട്ടർ ഫൈനലിൽ പ്രവേശിക്കുന്നത് മുതൽ ടീമുകൾക്ക് സമ്മാനങ്ങളും പ്രൈസ് മണികളും നല്‍കുന്നുണ്ട്. കേളി ബദിയ ഏരിയ കമ്മിറ്റിയാണ് റണ്ണറപ്പിനുള്ള പ്രൈസ് മണി സ്പോൺസർ ചെയ്തിരിക്കുന്നത്. 530 കിലോ വിഭാഗത്തിൽ 7 ആളുകളെവരെ ഉൾപ്പെടുത്തിയാണ് മത്സരം. ഓരോ മത്സരത്തിന് മുൻപും തൂക്കം തിട്ടപെടുത്തുന്നതാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘വസന്തം 2023’ എന്ന പേരില്‍ കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ പരിപാടികൾ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി നടന്നു വരുന്നു. വെള്ളി രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന കായിക പരിപാടികളിൽ ഷൂട്ട്ഔട്ട്, കുട്ടികൾക്കായി ലെമൺ ഗാതറിങ്, മിട്ടായി പെറുക്കൽ, തവള ചാട്ടം, മുതിർന്നവർക്കായി ചാക്കിലോട്ടം, വട്ടം കറക്കി ഓട്ടം, തലയിണയടി, സ്ത്രീകൾക്കായി ഗ്ലാസ് അറേഞ്ചിംഗ്, ഉറിയടി കൂടാതെ കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സാംസ്കരിക ഘോഷയാത്രയും അരങ്ങേറുമെന്നു വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

സാലു (ഓപ്പറേഷൻ മാനേജർ) (RVCC റിയാദ് വില്ലാസ്), കെ.പി.എം. സാദിഖ് (കേളി രക്ഷാധികാരി സമിതി സെക്രട്ടറി), ജോസഫ് ഷാജി (കേളി ട്രഷറര്‍) ടി.ആർ സുബ്രഹ്മണ്യൻ (വസന്തം 2023 സംഘാടക സമിതി ചെയര്‍മാന്‍), സെബിൻ ഇഖ്ബാൽ (കേളി പ്രസിഡന്റ് ) സുരേഷ് കണ്ണപുരം (കേളി സെക്രട്ടറി), ഷാജി റസാഖ് (വസന്തം 2023 സംഘാടക സമിതി കണ്‍വീനര്‍) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

അങ്കമാലി നഗരസഭ ഓഫീസിന് ബോംബ് ഭീഷണി

Published

on

അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി. അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെയാണ് ബോംബ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്.
പിന്നാലെ പൊലീസിൻ്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോൺ സന്ദേശം എവിടെനിന്നാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Featured

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; പി വി അൻവറിനെതിരെ പരാതി നൽകി കോൺഗ്രസ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പാലക്കാട് എടത്തനാട്ടുകരയിൽ ഇന്നലെ നടന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണയോഗത്തിലാണ് പി വി അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ആളായി രാഹുൽ മാറിയെന്നുമായിരുന്നു അൻവറിന്റെ പരാമർശം. രാഹുൽ ഗാന്ധിയെയും നെഹ്‌റു കുടുംബത്തെയും മോശമായ രീതിയിൽ അപമാനിച്ച പി വി അൻവറിനെതിരെ കേസെടുക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. പി വി അൻവറിന്റെ പ്രസ്താവന രക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കള്ളവോട്ടിനായി എൽഡിഎഫ് വ്യാജ രേഖകൾ ഉണ്ടാക്കുന്നു: ആന്റോ ആന്റണി

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ കള്ളവോട്ട് ചെയ്യാനായി ഇടതുമുന്നണി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പരാതി നൽകി. കള്ളവോട്ട് ചെയ്യുന്നതിനായി ഇടതുമുന്നണി പ്രത്യേകം യോഗങ്ങൾ വിളിച്ചു ചേർക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കള്ളവോട്ട് ചെയ്യാനുള്ള ക്ലാസ്സിൽ ഒരു എംഎൽഎ കൂടി ഉണ്ടായിരുന്നുവെന്നും ആന്റോ ആന്റണി പറഞ്ഞു. ജില്ലാകളക്ടർക്ക് ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് പരാതി നൽകി.

Continue Reading

Featured