Connect with us
,KIJU

Kuwait

കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് – സോക്കർ ലീഗ് കൾക്ക് തുടക്കം : ആദ്യ ദിനം രണ്ട് ഹാട്രിക്കുകൾ!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് – ലീഗിന് സീസൺ 2023-24 നു തുടക്കം . വെള്ളിയാഴ്ച വൈകിട്ട് നടന്ന മത്സരങ്ങളലിൽ മലപ്പുറം ബ്രദേഴ്‌സ്, മാക് കുവൈറ്റ്, യങ് ഷൂട്ടേർസ്, സോക്കർ കേരള, ബിഗ് ബോയ്സ് ടീമുകൾക്ക് ജയം. സി എഫ് സി സാൽമിയ – ഫ്‌ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ട് ഹാട്രിക്കുകൾ പിറന്ന ആദ്യ ദിനത്തിൽ മത്സരങ്ങൾ ആവേശകരമായി. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ യങ് ഷൂട്ടേർസ് അബ്ബാസിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . യങ് ഷൂട്ടേർസിന് വേണ്ടി ലത്തീഫ് രണ്ടും , ബിജു ഒരു ഗോളും നേടി . രണ്ടാം മത്സരത്തിൽ സി എഫ് സി സാൽമിയ – ഫ്‌ളൈറ്റേഴ്‌സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾക്ക് സമനിലയിൽ പിരിഞ്ഞു. ഫ്ളൈറ്റേഴ്സിനു വേണ്ടി ധൻസ്റ്റനും സി എഫ് സി സാൽമിയക്ക് വേണ്ടി ഇബ്രാഹിമു മാണ് ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ സോക്കർ കേരള ഏകപക്ഷീയമായ ഒരു ഗോളിന് സ്പാർക്സ് എഫ് സിയെ പരാജയപ്പെടുത്തി സജീവാണു വിജയ ഗോൾ നേടിയത്.

ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ മലപ്പുറം ബ്രദേഴ്‌സ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് റൗദ എഫ് സിയെ പരാജയപ്പെടുത്തി . മലപ്പുറത്തിന് വേണ്ടി ഉണ്ണികൃഷ്ണൻ ഹാട്രിക് നേടിയപ്പോൾ കുഞ്ഞിമുഹമ്മദ് ഒരു ഗോൾ നേടി റൗദക്ക് വേണ്ടി ഷംഷീർ ഒരു ഗോൾ നേടി . ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തിൽ ബിഗ് ബോയ്സ് എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെഗുറോ കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി .ബിഗ്‌ബോയ്‌സിന് വേണ്ടി ഉബൈദ് രണ്ടും ഹാശിം ഒരു ഗോൾ നേടി. മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്നോവേറ്റിവ് എഫ് സിയെ പരാജയപ്പെടുത്തി. മാക് കുവൈത്തിന് വേണ്ടി നൗഫൽ ഹാട്രിക് ഗോൾ നേടി. കെ കെ എം എ ജനറൽ സെക്രട്ടറി കെ സി റഫീഖ് മുഖ്യ അതിഥി ആയിരുന്നു.

Advertisement
inner ad

സോക്കർ ലീഗിൽ ഗ്രൂപ്പ്‌ എയിലെ ആദ്യ മത്സരത്തിൽ സെഗുറോ കേരളാ ചലഞ്ചേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സിഎഫ്സി സാൽമിയയെ പരാജയപ്പെടുത്തി . ഇർഷാദ് രണ്ട് ഗോളുകൾ നേടി . രണ്ടാം മത്സരത്തിൽ സപർക്സ് എഫ് സി – ബ്ലസ്റ്റേഴ്‌സ് കുവൈറ്റ് മത്സരം ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി രാഹുൽ, സാദിക്കും സ്പാർക്‌സിനു വേണ്ടി റിയാകത്തും ഗോൾ നേടി . മൂന്നാം മത്സരത്തിൽ മെറിറ്റ് അൽശബാബ്‌ എഫ് സി ഒരു ഗോളിന് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . ജിനീഷ് ആണ് വിജയ ഗോൾ നേടിയത് . ഇന്നോവറ്റിവ് എഫ് സിയും ചാമ്പ്യൻസ് എഫ് സിയും തമ്മിലുള്ള നാലാം മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു .

മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ പ്ലയെർസ് ആയി ലത്തീഫ് (യങ് ഷൂട്ടേർസ്), ഉണ്ണി കൃഷ്ണൻ (മലപ്പുറം ബ്രദേഴ്‌സ്), ഉബൈദ് (ബിഗ്‌ബോയ്സ്‌ ), ഇബ്രാഹിം (സി എഫ് സി സാൽമിയ), മജീദ് (സോക്കർ കേരള ), നൗഫൽ (മാക് കുവൈറ്റ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സോക്കർ ലീഗ് മത്സരങ്ങളിലെ മോസ്റ്റ് വാല്യൂയബിൾ പ്ലയെർസ് ആയി ഇർഷാദ് (സെഗുറോ കേരളാ ചലഞ്ചേഴ്‌സ്), റിയാഖത്ത് (സ്പാർക്സ് എഫ് സി), ഷഹബാസ് (മെറിറ്റ് അൽശബാബ്‌ എഫ് സി), സ്റ്റീഫൻ (ഇന്നോവറ്റിവ് എഫ് സി) എന്നിവരെ യും തിരഞ്ഞെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

Published

on

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ്‌ റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.

വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.

Advertisement
inner ad
Continue Reading

Kuwait

കുവൈറ്റ് പഴയപള്ളി നവതി ലോഗോ പ്രകാശനം ചെയ്തു !

Published

on

കുവൈറ്റ് സിറ്റി : സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയ പള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ചെയ്തു . ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. നവതി ലോഗോ പ്രകാശനം ചെയ്തു.

അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ശ്രീ. ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement
inner ad

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി വിവിധ ചാരിറ്റി പ്രോജക്റ്റ്കൾ പഴയപള്ളി ഇടവക ആവിഷ്കരിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kuwait

കല(ആർട്ട്) കുവൈറ്റ് ‘നിറം 2023’ ചിത്രരചനമത്സരം വിജയികളെ പ്രഖ്യാപിച്ചു!

Published

on

കുവൈറ്റ് സിറ്റി : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നവംബര് 10-ന് “നിറം 2023” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർ ന്റെ സഹകരണത്തോടെ പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 133-ആം ജന്മദിനത്തോടനുബന്ധിച്ചാണ് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി കല(ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്.

ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐ.ഇ.എസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വത്തനി ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ, അഹമ്മദിയും നേടി. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന ശ്രീ. സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയ കരസ്ഥമാക്കി.

Advertisement
inner ad

ചിത്രരചനയിൽ എൽ കെ ജി മുതൽ 12 ആം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ നിന്ന് 4 ഗ്രൂപ്പുകളിലായി പങ്കെടുത്ത മത്സരത്തിൽ ഗ്രൂപ്പ് ‘എ’ (എൽകെജി-1) ഒന്നാം സമ്മാനം റെയ്ന എലിസബത്ത് ഫിലിപ്പ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, രണ്ടാം സമ്മാനം- കൈരവി പട്ടേൽ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ജൂനിയർ സാൽമിയ, സിയ ഷേണായി, ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ്, മൂന്നാം സമ്മാനം- അൽതിയ മറിയം സോബിൻ, ജാക്ക് & ജിൽ ഭവൻസ്, മംഗഫ്, അഖിലേഷ് ജയകുമാർ, ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ.ഗ്രൂപ്പ് ‘ബി’ (2–4) ഒന്നാം സമ്മാനം- പാർഥിവ് കൈലാസ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ധ്യാൻ കൃഷ്ണ, സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ, കുവൈറ്റ്, മൂന്നാം സമ്മാനം- സരസ്വത റോയ്, ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി.

ഗ്രൂപ്പ് ‘സി’ (5–7) ഒന്നാം സമ്മാനം- സമാന്ത സ്മിത്ത് സുനിൽ, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- റിതുൽ മാത്യു ജെറി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയ, മൂന്നാം സമ്മാനം- സോഹ ഖാനും, ഐഇഎസ്-ഭാരതീയ വിദ്യ ഭവൻ, റോസൻ പി ബിനോജ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, അമ്മാൻ. ഗ്രൂപ്പ് ‘ഡി’ (8–12) ഒന്നാം സമ്മാനം- യൂനിസ് ഡിൻജെൻ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, രണ്ടാം സമ്മാനം- ആൻ നിയ ജോസ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ഖൻസ ഇഫ്രത്ത്, ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ, മംഗഫ്, അനന്യ രാജേഷ്, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ. കളിമൺ ശില്പ നിർമ്മാണം (7-12) ഒന്നാം സമ്മാനം- സഞ്ജയ് സുരേഷ്, ലേണേഴ്‌സ് ഓൺ അക്കാദമി, രണ്ടാം സമ്മാനം- ഒനേഗ വില്യം, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സീനിയർ സാൽമിയ, മൂന്നാം സമ്മാനം- ആര്യനന്ദ രവി, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ.

Advertisement
inner ad

2300-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 80 പേർക്ക് മെറിറ്റ് പ്രൈസുകളും 230 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റുകളും മെഡലുകളും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. ആർട്ടിസ്റ്റ്മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.

Advertisement
inner ad
Continue Reading

Featured