കെഫാക് സീസൺ 9 കിക്കോഫ് ഇന്ന് ആരംഭിക്കുന്നു

കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് : കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസ്സോസിയയേഷൻ കുവൈറ്റ് സീസൺ 9 കിക്കോഫ്  ഇന്ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ അരങ്ങേറും. കുവൈത്ത് ദേശീയ ഫുട്ബാൾ താരം മുഹമ്മദ് അൽ സുവൈദാൻ കിക്കോഫ് നിർവ്വഹിക്കും . മുഖ്യ അതിഥിയായി കെഫാക് മെൻറ്റർ കൂടിയായ അബ്ദുൽ അൽ ദുഐജ് പങ്കെടുക്കും.
രണ്ടു ഗ്രൂപ്പുകളിലായി സോക്കർ -മാസ്റ്റേഴ്സ് വിഭാഗത്തിൽ 36 ടീമുകൾ പങ്കെടുക്കും . കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കലാ കായിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉത്ഘാടന പരിപാടിയിൽ സംബന്ധിക്കും . പ്രവേശനം സൗജന്യമാണ് . കളി വീക്ഷിക്കുന്നതിനായി എല്ലാ പ്രവാസി ഫുട്ബോൾ പ്രേമികളെയും സംഘാടകർ മിഷ്‌രിഫ് ബ്ലോക്ക് രണ്ടിൽ ഉള്ള പബ്ലിക് അതോറിറ്റി  ഫോർ യൂത്ത് ഗ്രൗണ്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് .

Related posts

Leave a Comment