Connect with us
48 birthday
top banner (1)

Kuwait

കെഫാക് ഇന്നോവേറേറ്റിവ് സോക്കർ ലീഗ് ഇന്നോവേറേറ്റിവ് എഫ് സി, മാക് കുവൈറ്റ്, ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ടീമുകൾക്ക് ജയം !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കെഫാക് ഇന്നോവേറേറ്റിവ് സോക്കർ & മാസ്റ്റേഴ്സ് ലീഗ് സീസൺ 2023-24 സോക്കർ ലീഗിലെ ഗ്രൂപ്പ്‌ എ യിലെ ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്നോവേറേറ്റിവ് എഫ് സി, മാക് കുവൈറ്റ്, ബ്ലാസ്‌റ്റേഴ്‌സ് എസ് സി, എഫ് സി ടീമുകൾക്ക് ജയം. ചാമ്പ്യൻസ് എഫ് സി സ്പാർക്സ് എഫ് സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിലായി. ഇന്നലെ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് എഫ് സിയും സ്പാർക്സ് എഫ് സിയും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു. സ്പാർക്സ് എഫ് സിക്ക് വേണ്ടി നാശിദും ചാംപ്യൻസിനു വേണ്ടി കിഷോറും ഗോളുകൾ നേടി. രണ്ടാം മത്സരത്തിൽ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ഇന്നോവേറ്റിവ് എഫ് സി എതിരില്ലാത്ത നാല് ഗോളുകൾക്ക് സി എഫ് സി സാൽമിയയെ പരാജയപ്പെടുത്തി. ചാമ്പ്യൻമാരുടെ കളി കെട്ടഴിച്ച ഇന്നോവേറ്റിവ് എഫ് സിക്ക് വേണ്ടി ഷാനു സീസണിലെ ആദ്യ ഹാട്രിക് ഗോൾ വർഷം നടത്തി നിധിൻ ആണ് മറ്റൊരു ഗോൾ നേടിയത്. മൂന്നാം മത്സരത്തിൽ മാക് കുവൈറ്റ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കു ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. മാക് കുവൈറ്റിന് വേണ്ടി കൃഷ്ണ ചന്ദ്രൻ, ആദർശ് എന്നിവർ ഓരോ ഗോളുകൾ നേടി. ഗ്രീൻ പേപ്പർ റെസ്റ്റോറന്റ് മാനേജിങ് പാർട്ടണർ അസ്‌ലം മുഖ്യ അതിഥി ആയിരുന്നു . ഗാലറിയെ ആവേശത്തിലാഴ്ത്തിയ അവസാന മത്സരത്തിൽ പൊരുതി കളിച്ച സെഗുറോ കേരളാ ചാലഞ്ചേഴ്‌സ്‌ എഫ് സിയെ ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പരാജയപ്പെടുത്തി. ഷമീർ ആണ് ബ്ലാസ്‌റ്റേഴ്‌സ് എഫ് സി യുടെ വിജയ ഗോൾ നേടിയത്. മത്സരങ്ങളിലെ മികച്ച കളിക്കാരായി സിസിൽ (ചാമ്പ്യൻസ് ‌ എഫ് സി) ഷാനു (ഇന്നൊവേറ്റീവ് എഫ് സി) മുഹമ്മദ് അനസ് (മാക് കുവൈറ്റ് ) സനീഷ് കുമാർ (ബ്ലാസ്‌റ്റേഴ്‌സ് എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു കെഫാക് ഭാരവാഹികളായ പ്രസിഡന്റ് മൻസൂർ കുന്നത്തേരി , സെക്രട്ടറി ജോസ് കാർമെൻറ് , ഭാരവാഹികളായ ,അബ്ദുൽ റഹിമാൻ , നൗഫൽ എ വി , ഖമരുദ്ധിൻ , അബ്ദുൽ ലത്തീഫ് , ഷനോജ് ഗോപി, സജു, ഷുഹൈബ്, റബീഷ് , ജോർജ്ജ് ജോസഫ്, റിയാസ് ബാബു, നൗഷാദ് കെ സി, നാസർ, റോബർട്ട് ബർണാഡ്, ഹനീഫ, ബിജു എബ്രഹാം എന്നിവർ ങ്കെടുത്തു . ഗ്രൂപ്പ് എയിലെ മൽസരങ്ങൾ അടുത്ത വെള്ളിയാഴ്ച നടക്കും

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ചരിത്രം രചിച്ച് കല (ആർട്ട്) “നിറം 2024” ചിത്രരചനാ മത്സരം !

Published

on

കുവൈറ്റ് സിറ്റി : തുടർച്ചയായ 20-ആം വർഷവും നിറങ്ങളുടെ വർണ്ണ വൈവിധ്യം കൊണ്ട് കല (ആർട്ട്) ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി എൽ കെ ജി മുതൽ 12 -ആം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 3000-ൽ അധികം കുട്ടികൾ പങ്കെടുത്തു. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 134-ആം ജന്മദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന് സ്കൂള് കുട്ടികള്ക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) കുവൈറ്റ് പരിപാടി സംഘടിപ്പിച്ചത്. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പണ് ക്യാൻവാസ് പെയിന്റിംഗും ഉണ്ടായിരുന്നു. നിരവധി രക്ഷിതാക്കളും മത്സരത്തിൽ പങ്കുചേർന്നു. സന്ദർശകരും രക്ഷിതാക്കളുമായ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാനും ബോർഡ് ഓഫ് ട്രൂസ്റ്റിയും ആയ ഷെയ്ഖ് അബ്ദുൾ റഹ്മാൻ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ പ്രിൻസിപ്പാൾ ഗംഗാധർ ഷിർഷാദ്, ഗോ-സ്‌കോർ ലേർണിംഗ് പ്രധിനിധി അമൽ ഹരിദാസ് എന്നിവർ ആശംസ പറഞ്ഞു. കല(ആർട്ട്) കുവൈറ്റ് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ്, മുൻ പ്രസിഡന്റ് ജെയ്സൺ ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ രാകേഷ് പി.ഡി എന്നിവർ സംസാരിച്ചു.നിരവധി സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം അറബ്, ഫിലിപ്പീന്സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, മുകുന്ദൻ പഴനിമല എന്നിവർ മത്സരം നിയന്ത്രിച്ചു. റിസൾട്ട് ഡിസംബർ 30-ആം തിയ്യതി ദ്രിശ്യ-വാർത്താ മാധ്യമങ്ങളിലൂടെയും www.kalakuwait.net, എന്ന വെബ്സൈറ്റ്ലൂടെയും പ്രഖ്യാപിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നല്കുന്നതാണ്. 2025 ജനുവരി 10-ആം തിയ്യതി ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് സമ്മാനദാനം നിർവഹിക്കും.

Continue Reading

Kuwait

ഉത്സവപ്രതീതിയിൽ കെ.ഡി എൻ.എ പിക്‌നിക് ആഘോഷമായി.

Published

on

കുവൈറ്റ് സിറ്റി : ഉത്സവപ്രതീതിയിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ – കെ.ഡി എൻ.എ പിക്‌നിക് ആഘോഷമായി. മെമ്പർമാരുടെ വൻ പങ്കാളിത്തം കൊണ്ട് പിക്‌നിക് ഉത്സവപ്രതീതിയായി. കബദ് ഫാം ഹൌസ്സിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ തിങ്ങി നിറഞ്ഞ നൂറുകണക്കിന് പേര് ചേർന്ന് വിനോദോല്ലാസങ്ങൾ കൊണ്ട് അവിസ്മരണീയമാക്കി. അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് ഷിജിത് ചിറക്കൽ ന്റെ അധ്യക്ഷതയ്യിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ ഷമീർ പി.എസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു. അൽ മുല്ല എക്സ്ചേഞ്ച്, ഫീനിക്സ്, മലബാർ ഗോൾഡ്, കാലിക്കറ്റ് ഷെഫ് എന്നീ സ്പോണ്സര്മാരുടെ പ്രധിനിധികളും സന്നിഹിതരായിരുന്നു. ജോയിന്റ് കൺവീനർ ഷെബിൻ പട്ടേരി നന്ദി അറിയിച്ചു.

കെ.ഡി.എൻ.എ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിനോദ മത്സരങ്ങൾ അതീവ രസകരങ്ങളായി. ബിൻഗോ ഗെയിം, ലേലം എന്നിവ മുൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ നിയന്ത്രിച്ചു. കുവൈറ്റിലെ പ്രമുഖ ഗായകരായ സമീർ വെള്ളയിൽ, റാഫി കല്ലായി എന്നിവർക്ക് പുറമെ നിരവധി പേർ ഗാനമേളയിൽ പങ്കെടുത്തു. അയാൻ മാത്തൂരിന്റെ ഗാനങ്ങൾ കൗതുകകരമായി. റൗഫ് പയ്യോളി, ഹമീദ് പാലേരി, അഷറഫ്, ശ്യാം പ്രസാദ്, അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ, റജീഷ് സ്രാങ്കിന്റകം. സമീർ കെ.ടി, ഷംസീർ വി.എ, വിനയൻ, രാമചന്ദ്രൻ പെരിങ്ങൊളം, ഹനീഫ കുറ്റിച്ചിറ, പ്രതുപ്നൻ, ഷൌക്കത്ത് അലി, അനു സുൽഫി, ചിന്നു ശ്യാം, അഷീക ഫിറോസ്, ഷഫാന സമീർ, റെമി ജമാൽ, രജിത തുളസി, ഷാജഹാൻ താഴെ കളത്തിൽ, സൗദ ഇബ്രാഹിം, ജെസ്സി സമീർ, മിർഷ ജമാൽ, മുഹമ്മദ് അസീം ഷമീർ, ഷറഫുദ്ദിൻ എന്നിവർ നിയന്ത്രിച്ചു. അബ്ബാസിയ ഏരിയാ പ്രസിഡന്റ് ശ്യാം പ്രസാദ് പരിപാടികൾ ഏകോപിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

അജ്പക് ബാഡ്മിന്റൺ ഫ്ലയർ, ജേഴ്സി പ്രകാശനം ചെയ്തു

Published

on

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് – അജപക്‌ ട്രാവൻകൂർ “അമ്പിളി ദിലി മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു” വേണ്ടിയുള്ള ടൂർണമെന്റ് ഫ്ലയർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് ചെയർമാൻ രാജീവ് നടുലിമുറി സ്പോർട്സ് വിങ് ചുമതലയുള്ള വൈസ് പ്രസിഡൻറ് ലിബു പായിപ്പാടന് നൽകി പ്രകാശനം ചെയ്തു. 2024 ഡിസംബർ 13ന് അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ട് ൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ടീം അംഗങ്ങൾക്കുള്ള ജേഴ്സി പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ബെല്ലാ ചാവോ ആർക്കിറ്റെക്റ്റ്ൽ & ഇന്റീരിയർ സൊല്യൂഷൻ മാനേജിങ് ഡയറക്ടർ മനോജ് കുമാർ ചെങ്ങന്നൂരിന് നൽകി പ്രകാശനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ് സ്വാഗതവും ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു, സെക്രട്ടറി മാരായ, ജോൺ തോമസ് കൊല്ലക്കടവ്, സജീവ് കായംകുളം, അജി ഈപ്പൻ എടത്വ, സാം ആന്റണി, ജോയിൻ ട്രഷറർ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കൺവീനർ സിഞ്ചു ഫ്രാൻസിസ്, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ്, വനിതാവേദി ട്രഷറർ അനിത അനിൽ, പ്രോഗ്രാം കൺവീനർ സുനിതാ രവി, ജോയിൻ ട്രഷറർ ആനി മാത്യു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സന്ദീപ് നായർ, പ്രദീപ് അഞ്ചിൽ, വിനോദ് ജേക്കബ് എന്നിവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured